police-station-aged-person-attacked-by police

അച്ഛനുമായി പിണങ്ങി ഫാനിൽ കെട്ടിത്തൂങ്ങി 26കാരി; വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി പൊലീസ്

കൊല്ലം ചിതറയിൽ അച്ഛനുമായി പിണങ്ങി ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച 26കാരിയെ വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി പൊലീസ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടിലെ മുറിയുടെ വാതിലടച്ച് ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. എട്ട് വയസുള്ള ആൺകുട്ടിയുടെ അമ്മ കൂടിയാണ് യുവതി.

സംശയം തോന്നി അമ്മ വാതില്‍ തുറക്കാൻ ആവശ്യപ്പെട്ടിട്ടും യുവതി വാതിൽ തുറന്നില്ല. ഒടുവിൽ അമ്മ വിളിച്ചറിയിച്ചതിന് പിന്നാലെ ചിതറ പൊലീസ് വീട്ടിലെത്തി. പൊലീസ് വിളിച്ചിട്ടും യുവതി വാതിൽ തുറക്കാതായതോടെ പൊലീസ്  സംഘം വാതിൽ ചവിട്ടിപ്പൊളിച്ച് യുവതിയെ രക്ഷിക്കുകയായിരുന്നു.

അവശ നിലയിലായിരുന്ന യുവതിയെ  പൊലീസ്  ഉടൻ തന്നെ പൊലീസ് ജീപ്പിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രണ്ടുമണിക്കൂര്‍ ആശുപത്രിയിൽ തുടര്‍ന്ന പൊലീസ് സംഘം യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിഞ്ഞ ശേഷമാണ് മടങ്ങിയത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവതിയെ വീട്ടിലേക്ക് അയച്ചു.

Leave a Reply

Your email address will not be published.

sivankutty-rajnikanth-yogi-adithyanath Previous post കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും’: രജനിയെ പരിഹസിച്ച് വി. ശിവൻകുട്ടി
vd. satheesan-opposite-leader Next post ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മരുന്ന് കൊടുക്കണമെന്ന് മരുമോന്‍ പറയുന്നത് അധികാരത്തിന്റെ അഹങ്കാരത്തില്‍; പ്രതിപക്ഷ നേതാവ്