police-medel-issued-the news

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 9 പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചത്

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 9 പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്. 954 പൊലീസുകാർക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിരിക്കുന്നത്. വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത് എസ് പി ആർ മഹേഷിനാണ്.  

എസ് പി സോണി ഉമ്മൻ കോശി, ഡിവൈഎസ്പി സി ആർ സന്തോഷ്, സിഐ ജി ആർ അജീഷ്, എഎസ്ഐ ആർ ജയശങ്കർ, എഎസ്ഐ ശ്രീകുമാർ, എൻ ​ഗണേഷ് കുമാർ, പി കെ സത്യൻ, എൻഎസ് രാജ​ഗോപാൽ, എം ബിജു പൗലോസ് എന്നിവർക്കാണ് സ്തുത്യർഹസേവനത്തിനുള്ള പൊലീസ് മെഡലുകൾ ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

veena-vijayan-pinarayi-vijayan Previous post മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി
instagramme-social-media Next post ഭാര്യയ്ക്ക് ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് കൂടുതൽ; ഭർത്താവ് യുവതിയെ കഴുത്തുഞെരിച്ചു കൊന്നു