police-got-conflict-two-mens-attack

ആടുകളുടെ പേരില്‍ അയല്‍ക്കാര്‍ തമ്മിൽ തര്‍ക്കം; യുവാവ് അയല്‍ക്കാരന്റെ ജനനേന്ദ്രിയത്തില്‍ കടിച്ച് പരിക്കേല്‍പ്പിച്ചു

അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് 31-കാരന്റെ ജനനേന്ദ്രിയത്തില്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ റോജ സ്വദേശിയായ 31-കാരനെയാണ് അയല്‍ക്കാരനായ ഗംഗാറാം സിങ്(28) ആക്രമിച്ചത്. സ്വകാര്യഭാഗത്ത് കടിയേറ്റ് ബോധരഹിതനായ 31-കാരനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടു പേരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആടുകള്‍ വീട്ടുവളപ്പിനകത്ത് കയറി സാധനങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റയാളുടെ ആടുകള്‍ ഗംഗാറാമിന്റെ വീട്ടുവളപ്പില്‍ കയറി നാശനഷ്ടമുണ്ടാക്കിയതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ ഗംഗാറാം അയല്‍ക്കാരനെ നിലത്തേക്ക് തള്ളിയിടുകയും ജനനേന്ദ്രിയത്തില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ 31-കാരന്‍ ബോധരഹിതനായി. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പരിക്കേറ്റ ഭാഗത്ത് നാല് തുന്നിക്കെട്ടുണ്ട്.

സംഭവത്തില്‍ ആദ്യം പോലീസ് കേസെടുക്കാന്‍ മടിച്ചെന്നാണ് 31-കാരന്റെ ആരോപണം. പോലീസിനെ സമീപിച്ചപ്പോള്‍ ആദ്യം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് അസഹനീയമായ വേദനയാണുള്ളത്. ഈ പരിക്ക് കാരണം സാധാരണ വൈവാഹികജീവിതം നയിക്കാനാവുമോയെന്ന കാര്യത്തിൽ ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രതിയായ ഗംഗാറാമിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായി റോജ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ. അമിത് പാണ്ഡെ പറഞ്ഞു.

പരിക്കേറ്റയാള്‍ക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ പുറത്തുമാത്രമാണ് പരിക്കുള്ളതെന്നും ഞരമ്പുകള്‍ക്ക് പരിക്കില്ലെന്നുമാണ് ഡോക്ടര്‍ അറിയിച്ചത്. അതിനാല്‍ പരിക്ക് ഭേദമായാല്‍ പരാതിക്കാരന് സാധാരണജീവിതം നയിക്കാനാകുമെന്നും അതില്‍ ആശങ്ക വേണ്ടെന്നും എസ്.എച്ച്.ഒ. പറഞ്ഞു. 

Leave a Reply

Your email address will not be published.

v.veena-ma.baby-chandrayaan-3- Previous post ഇപ്പോൾ ഇതാണ് ഏറ്റവും വലിയ സംഭവം, ചന്ദ്രയാൻ പോലും ഒന്നുമല്ല’ ; വീണയുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദത്തിൽ പ്രതികരിച്ച് എം.എ ബേബി
pinarayi-vijayan-chief-minister-of-kerala Next post കേന്ദ്ര സർക്കാരിന് കേരളത്തോട് അവഗണനയും പകപോക്കലും, ഇതൊന്നും ശരിയല്ല’ : മുഖ്യമന്ത്രി പിണറായി വിജയൻ