pinarayi-sad-ordinance-waste-

ഒറ്റതവണ കെട്ടിട നികുതി പിഴയിടാക്കാൽ ഓഡിനൻസ് നിയമ പ്രാബല്യം നഷ്ടമായി

ഒറ്റതവണ കെട്ടിട നികുതി പിഴയിടാക്കാൽ ഓഡിനൻസിലൂടെ കൊള്ളലാപം കൊയ്യാമെന്ന സർക്കാരിന്റെ അതിമോഹത്തിന് തിരിച്ചടി. സമയബന്ധിതമായി ബില്ല് ഗവർണർക്ക് അയക്കാതിരുന്നതിനാൽ ഓർഡിനൻസ് അസാധുവായി. ഓർഡിനൻസിനൊപ്പം തന്നെ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള ശുപാർശയിലും ഗവർണർ ഒപ്പിട്ടു

കെട്ടിടനികുതി പിരിച്ചെടുക്കുന്ന നിയമത്തിന് ജൂലൈ 12-ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. എന്നാൽ സമയബന്ധിതമായി ഫയൽ ഗവർണർക്ക് അയയ്ക്കാതിരുന്നതാണ് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം രാജ്ഭവനിൽ നിന്ന് മടങ്ങിയതിനുശേഷമാണ് ഗവർണർ ഈ ഫയലുകൾ പരിശോധിച്ചത്. ഗവർണർ ഒപ്പിട്ടെങ്കിലും നിയമസഭ സമ്മേളനം തീരുമാനിച്ച സാഹചര്യത്തിൽ ഓർഡിനൻസിന്റെ നിയമപ്രാബല്യം നഷ്ടമാകും.

നിയമസഭാ സമ്മേളനം കൂടേണ്ട സാഹചര്യം ഉള്ളതിനാൽ ബില്ലുകൾ നേരത്തെ അയച്ച് ഗവർണറുടെ അനുമതി തേടണമായിരുന്നു. ഇതോടെ ഓർഡിനൻസ് ബില്ലായി കൊണ്ടുവരുക എന്നത് മാത്രമാണ് സർക്കാരിന് ചെയ്യാനാകുക. എന്നാൽ ഇത്തരത്തിൽ ബില്ലായി കൊണ്ടുവരുമെങ്കിലും ഒരുപാട് കടമ്പകൾ പൂർത്തിയാക്കേണ്ടി. കെട്ടിടനികുതി തെറ്റായി രേഖപ്പെടുത്തി ഒറ്റ തവണ നികുതി നൽകിയവരിൽ നിന്നുമാണ് 50 ശതമാനം പിഴ തുക ഈടാക്കാൻ മന്ത്രിസഭാ തീരുമാനം എടുത്തത്. ഇത്തരത്തിൽ കോടികൾ ഖജനാവിൽ എത്തുമായിരുന്നു.

ഒറ്റത്തവണ കെട്ടിട നികുതിയും വാർഷിക കെട്ടിട ആഡംബര നികുതിയും പിരിച്ചെടുക്കാൻ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർക്ക് റവന്യു വകുപ്പ് ‘ക്വോട്ട’ നിശ്ചയിച്ചു നൽകിയിരുന്നു. നിശ്ചിത എണ്ണം കെട്ടിടങ്ങൾ ഓരോ മാസവും കണ്ടെത്തി നികുതി പിരിക്കാനായിരുന്നു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. 1975 ഏപ്രിൽ ഒന്നിന് ശേഷം നിർമാണം പൂർത്തിയാക്കിയ 50 ചതുരശ്ര മീറ്ററിലേറെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്കാണ് 1975-ലെ കേരള കെട്ടിട നികുതി നിയമപ്രകാരം ഒറ്റത്തവണ നികുതി.

സ്ലാബ് അടിസ്ഥാനത്തിൽ താമസ, വാണിജ്യ കെട്ടിടങ്ങൾക്കു പഞ്ചായത്ത്, നഗരസഭാ മേഖലകൾ തിരിച്ചാണു നികുതി നിരക്കുകൾ നിശ്ചയിച്ചത്. മൂവായിരം ചതുരശ്ര അടിയിലേറെ വിസ്തീർണം ഉള്ള കെട്ടിടങ്ങൾക്കാണ് വാർഷിക ആഡംബര നികുതിയും ഏർപ്പെടുത്താൻ തീരുമാനമായത്. ഇത് അടയ്‌ക്കാത്തവർക്കാണ് പി ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്.

Leave a Reply

Your email address will not be published.

league-strike-rally-kolavili Previous post അമ്പല നടയിൽ പച്ചക്കിട്ട് കത്തിക്കും, മുദ്രാവാക്യവുമായി മുസ്സീം ലീ​ഗ്
acid2-cpi-party-attack-leader-case Next post സിപിഐ നേതാവിന് നേരെ ആസിഡ് ഒഴിച്ച പ്രതി മരിച്ച നിലയിൽ, സംഭവം മാറനല്ലൂരിൽ