petrol-extra-murder-shoot-revolver

പെട്രോൾ അടിച്ച ശേഷം ബാക്കി നൽകിയ പണത്തിൽ 10 രൂപ കുറവ്; കടയുടമയെ വെടിവെച്ച് കൊന്നു

പെട്രോൾ അടിച്ച ശേഷം 10 രൂപ ബാക്കി നൽകാത്തതിന്റെ പേരിൽ ഉത്തര്‍പ്രദേശിൽ കടയുടമയെ യുവാവ് വെടിവച്ച് കൊന്നു. കടയുടെ പുറത്ത് വിശ്രമിക്കുമ്പോഴാണ് ഗുല്‍ഫാം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗുല്ല ബഞ്ചാര എന്നയാൾ കടയുടമയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് വിഭാഗത്തില്‍പെട്ട മഹേഷ്ചന്ദ് ജാദവ് എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. മഹേഷ്ചന്ദ് തന്റെ കടയില്‍ മറ്റ് സാധനങ്ങള്‍ക്കൊപ്പമായിരുന്നു പെട്രോളും വില്‍പ്പന നടത്തിയിരുന്നത്.ദിവസങ്ങള്‍ക്കു മുന്‍പ് ഗുല്‍ഫാം കടയിലെത്തി പെട്രോള്‍ വാങ്ങിയിരുന്നു. ഇതിനുശേഷം മഹേഷ്ചന്ദ് ബാക്കി നൽകിയ പണത്തിൽ പത്ത് രൂപ കുറവുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഗുല്‍ഫാം ബാക്കി തുക ആവശ്യപ്പെടുകയും പിന്നീട് ഇത് തര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു.ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published.

sports-fit-body-india-masters Previous post കായികരംഗം സമൂഹത്തിനു നൽകുന്ന വലിയ സംഭാവന ശാരീരിക ക്ഷമതയുള്ള തലമുറയാണ് – വിശ്വാസ് മെഹ്ത
medical-college-oparation-veena-minister Next post ഓപ്പറേഷൻ തിയറ്ററിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഭരണകൂടമല്ല: വീണാ ജോർജ്