
പണമിടപാടുമായി ബന്ധപ്പെട്ട തർക്കം: പാനൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
പാനൂരിനടുത്ത് വള്ള്യായി കുന്നില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. പത്തായക്കുന്നില്‍ സജീവനാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ നാലംഗ സംഘം സജീവനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ ഇയാൾ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സജീവൻ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു.