
പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ ആധാര്‍ കാര്‍ഡുപയോഗിച്ച് വീട്ടിലിരുന്ന് തന്നെ തിരുത്താം; കൂടുതലറിയാം
ഇനി അവസാന നിമിഷം ഓടേണ്ട ആവശ്യമില്ല. ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം അത്രമേല്‍ ഉപകാര പ്രദം ആണെങ്കിലും പാന്‍ കാര്‍ഡ് സംബന്ധിയായ പല വിവരങ്ങളെക്കുറിച്ച് ഇപ്പോഴും അജ്ഞത പുലര്‍ത്തുന്നവര്‍ നിരവധിയാണ്.
ഉദാഹരണത്തിന് പാന്‍കാര്‍ഡ് വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടായല്‍ അക്ഷയ പോലുള്ള പൊതു സേവന കേന്ദ്രങ്ങളിലോ മറ്റോ നേരിട്ടെത്തിയാല്‍ മാത്രമേ പരിഹാരം കാണാനാകു എന്നാണ് പലരും കരുതുന്നത്. അക്ഷയയില്‍ അടക്കം സേവനങ്ങള്‍ക്കായി എത്തിയാല്‍ തന്നെ തിരക്ക് മൂലമുണ്ടാകുന്ന സമയനഷ്ടം പലരെയും ആകുലപ്പെടുത്തുന്നു. അതിനാല്‍ പാന്‍കാര്‍ഡിലെ മേല്‍വിലാസം അടക്കമുള്ള വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടായല്‍ അത് തിരുത്താന്‍ മടിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരം തെറ്റുകുറ്റങ്ങള്‍ വീട്ടിലിരുന്ന് തന്നെ തിരുത്താവുന്നതാണ്. പ്രത്യേകിച്ച് ആധാറും പാന്‍കാര്‍ഡും ലിങ്ക് ചെയ്തവര്‍ക്ക്.
•ആദ്യമായി https://www.pan.utiitsl.com/PAN_ONLINE/homeaddresschange ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഇതിന് ശേഷം നിങ്ങളുടെ പാന്‍ കാര്‍ഡ് നമ്ബര്‍, ആധാര്‍ നമ്ബര്‍, ഇയെില്‍, മൊബൈല്‍ നമ്ബര്‍ എന്നീ വിവരങ്ങള്‍ നല്‍കുക.
•പാന്‍ കാര്‍ഡിലെ വിലാസമാണ് തിരുത്തേണ്ടതെങ്കില്‍ ആധാര്‍ കാര്‍ഡിന്റെ സഹായത്തോടെ വിലാസം തിരുത്താനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
•കാപ്ച കോഡ് കൃത്യമായി നല്‍കുക.
•പിന്നാലെ തന്നെ ഒടിപി ലഭിക്കുന്നതായിരിക്കും.
ഒടിപി നല്‍കി നടപടി പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിങ്ങളുടെ പാന്‍ കാര്‍ഡിലെ വിലാസം ആധാര്‍ കാര്‍ഡിലേതിന് സമാനമായി മാറ്റപ്പെടും. തിരുത്ത് പൂര്‍ണമാകുന്ന മുറയ്ക്ക് എസ്എംഎസ്, ഇമെയില്‍ വഴി സന്ദേശം ലഭിക്കുന്നതായിരിക്കും. ലോണ്‍ അടക്കമുള്ള സേവനങ്ങള്‍ ആവശ്യമായി വരുന്ന സമയത്ത് അങ്കലാപ്പിലാകാതെ പാന്‍കാര്‍ഡിലെ വിവരങ്ങള്‍ കുറ്റമറ്റ രീതിയില്‍ സൂക്ഷിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം.