
പാലക്കാട് മീങ്കര ഡാമിനടുത്ത് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; 30 വയസ്സ് പ്രായമുള്ള പുരുഷന്റേതെന്ന് നിഗമനം
പാലക്കാട് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. 30 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണെന്നാണ് പോലീസിന്റെ നിഗമനം. ഞായറാഴ്ച വൈകീട്ടോടെയാണ് മീങ്കര ഡാം പരിസരത്ത് പ്രദേശവാസികൾ മൃതദേഹം കണ്ടത്. കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.