
പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞു; ബസിന്റെ അടിയിൽപ്പെട്ട് രണ്ടുപേർ മരിച്ചു
പാലക്കാട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിൽ വെച്ച് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കല്ലറ ട്രാവൽസിന്റെ ബസാണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ബസിന്റെ അടിയിൽപ്പെട്ടുപോയ രണ്ടുപേരും അപകടസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം സ്വദേശി സൈനബ ബീവിയാണ് മരിച്ചവരിൽ ഒരാളെന്ന് തിരിച്ചറിഞ്ഞു. മറ്റൊരാൾ പുരുഷനാണ്. 27 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ഇവരെയെല്ലാം പുറത്തെടുത്തു. ആരുടെയും പരിക്ക് ഗുരുതരല്ല.