ഓസ്ക്കാർ – മെർലിൻ അവാർഡ് ജേതാവ് ഡോ.ടിജോ വർഗ്ഗീസിന് അനുമോദനവും പുസ്തക പ്രകാശനവും
കേരള സാംസ്ക്കാരിക സമന്വയ വേദിയുടെ ആഭിമുഖ്യത്തിൽ 2022ലെ ഓസ്ക്കാർ – മെർലിൻ അവാർഡ് ജേതാവ് ഡോ.ടിജോ വർഗ്ഗീസിന് അനുമോദനവും പുരസ്ക്കാര വിതരണവും നടത്തുന്നു. ജൂലൈ 5 ന് തിരുവനന്തപുരം ട്രിവാൻഡ്രം ഹോട്ടൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ ബഹു.ജലവിഭവശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പുരസ്ക്കാര വിതരണം നിർവ്വഹിക്കും. ചടങ്ങിൽ ഹസൻ തൊടിയൂർ രചിച്ച ‘സുൽത്താൻ വണ്ടർ’ എന്ന ജീവചരിത്രം കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനും സിനിമാതാരവുമായ പ്രേംകുമാർ പ്രകാശനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഉള്ളൂർ സ്മാരക അവാർഡ് ജേതാവും പടിഞ്ഞാറേക്കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ ഡോ.സി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം നഗരസഭ കൗൺസിലർ സി.ഹരികുമാർ, സ്വാഗത സംഘം ചെയർമാൻ ഉഷാലയം ശിവരാജൻ, എഴുത്തുകാരൻ ഹസ്സൻ തൊടിയൂർ, കവി രാധാകൃഷ്ണൻ മിഥുനം, സ്വാഗത സംഘം കൺവീനർ റെജി പേരൂർക്കട എന്നിവർ സംസാരിക്കും