opposite-politics-aravind-kejrival

പ്രതിപക്ഷത്തിന്റെ സംയുക്ത യോഗം; ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി ആം ആദ്മി പാർട്ടി

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി ആം ആദ്മി പാർട്ടി. ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണിത്.

പട്‌നയിൽ ജെ.ഡി.യു. നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ വീട്ടിൽ രാവിലെ 11-നാണ് യോഗം. ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് അനുകൂല നിലപാട് അറിയിച്ചില്ലെങ്കിൽ യോഗത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ തുടർന്ന് നടക്കുന്ന യോഗങ്ങളിലും പങ്കെടുക്കില്ലെന്നാണ് ഭീഷണി. 

Leave a Reply

Your email address will not be published.

swapna-suresh-sivasankaran-pinarayi-case-jail-arrest Previous post ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യം നീട്ടി; ശിവശങ്കർ റിമാൻഡിൽ തുടരും
covin-app-information-leaak Next post കൊവിൻ ആപ്പിലെ വിവര ചോർച്ച: പ്രധാന പ്രതി 22 കാരനായ ബിടെക് വിദ്യാർത്ഥി