onam-2023-thiruvonam-history-significance-169321353916x9

ഓണം വാരാഘോഷം: ഇന്നത്തെ പരിപാടികള്‍ (ആഗസ്റ്റ് 30)

ഓണം വാരാഘോഷത്തിന്റെ നാലാം ദിനമായ ഇന്ന് (ആഗസ്റ്റ് 30) വിവിധ വേദികളിലായി നിരവധി കലാപരിപാടികള്‍ അരങ്ങേറും. കനകക്കുന്നിലെ പ്രധാന വേദിയായ നിശാഗന്ധിയില്‍ 6.15 മുതല്‍ നര്‍ത്തകി കൃഷ്ണ സുരേഷിന്റെ കുച്ചുപ്പുടി, ഏഴു മണി മുതല്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പ്രകാശ് ഉള്ളിയേരി സംഘത്തിന്റെ ഫ്യൂഷന്‍ മ്യൂസിക് എന്നിവ പ്രധാന ആകര്‍ഷണമാകും. കനകക്കുന്നിലെ തിരുവരങ്ങ് വേദിയില്‍ ആറുമണി മുതല്‍ നിണബലി, 6.45 ന് സര്‍പ്പപ്പാട്ടും തിരിയുഴിച്ചിലും, 7.30 മുതല്‍ ദഫ്മുട്ട്, സോപാനം വേദിയില്‍ ആറുമണി മുതല്‍ നാടന്‍ പാട്ട്, 6. 30 മുതല്‍ വനിതകളുടെ ദഫ് മുട്ട് ഏഴുമണിമുതല്‍ പാവ നാടകം എന്നീ നാടന്‍ കലകള്‍ അരങ്ങേറും.

സൂര്യകാന്തി വേദിയില്‍ ഏഴ് മണി മുതല്‍ സിംഫണി മ്യൂസിക്‌സിന്റെ ഗാനമേള. കനകക്കുന്ന് പ്രവേശന കവാടത്തിന് സമീപത്തെ വേദിയില്‍ അഞ്ചുമണി മുതല്‍ പഞ്ചവാദ്യവും ആറുമണി മുതല്‍ ശിങ്കാരിമേളം ഫ്യൂഷനും ഉണ്ടാകും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഏഴ് മണി മുതല്‍ സിതാര ബാന്‍ഡ്, തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ ജാസിഗിഫ്റ്റ് ബാന്‍ഡ്, പൂജപ്പുരയില്‍ അപര്‍ണ രാജീവിന്റെ ഗാനമേള എന്നിവയും അരങ്ങേറും.

ഓണം വാരാഘോഷം: നാളത്തെ പരിപാടികള്‍ (ആഗസ്റ്റ് 31)

ചതയദിനത്തില്‍ നാളെ കനകക്കുന്ന് ഉള്‍പ്പെടെ വിവിധ വേദികളിലായി നിരവധി കലാപരിപാടികള്‍ അരങ്ങേറും.

നിശാഗന്ധിയില്‍ വൈകിട്ട് 6.30 മുതല്‍ മെഗാ ഷോ നടക്കും. തിരുവരങ്ങില്‍ വൈകിട്ട് 6 മണി മുതല്‍ ജനാര്‍ദ്ദനന്‍ പുതുശ്ശേരിയുടെ നാടന്‍പാട്ട്. 6.40 ന് പൂരക്കളിയും 7.10 ന് കണ്യാര്‍കളിയും നടക്കും. സോപാനം വേദിയില്‍ വൈകിട്ട് 6 മണി മുതല്‍ വിപിന്‍ വിശ്വനാഥ പുലവര്‍ അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, 7 മണി മുതല്‍ സംഘവേദി നാടന്‍പാട്ട് സംഘത്തിന്റെ നാടന്‍പാട്ട്, 7. 30 മുതല്‍ സീതക്കളി അക്കാദമി അവതരിപ്പിക്കുന്ന സീതക്കളി എന്നിങ്ങനെ പരിപാടികള്‍ നടക്കും. കനകക്കുന്നിലെ സൂര്യകാന്തി ഗ്രൗണ്ടില്‍ വൈകിട്ട് 7 മണി മുതല്‍ കേരള രജിസ്ലേച്വര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്റെ ഗാനമേള. കനകക്കുന്നിലെ പ്രവേശന കവാടത്തില്‍ വൈകിട്ട് 5 മണി മുതല്‍ ശ്രീപത്മനാഭ കലാക്ഷേത്രം അവതരിപ്പിക്കുന്ന പഞ്ചവാദ്യവും ആറു മണി മുതല്‍ പഞ്ചാരിമേളവും നടക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഏഴ് മണി മുതല്‍ സൂരജ് സന്തോഷ് ബാന്‍ഡ്, തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ ചെമ്മീന്‍ ബാന്‍ഡ്, പൂജപ്പുരയില്‍ നിത്യ മാമ്മന്‍ ആന്റ് ടീം ഗാനമേള എന്നിവയും അരങ്ങേറും.

Leave a Reply

Your email address will not be published.

holly-day-tripp-gul-air-ways Previous post ഹോളിഡേ സെയില്‍; ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്ന അറിയിപ്പുമായി ഗള്‍ഫ് വിമാനക്കമ്പനി
karuvannoor-bank-ac-moytheen Next post കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ചോദ്യംചെയ്യലിന് നാളെ ഹാജരാകില്ലെന്ന് മൊയ്തീൻ; ബെനാമി ഇടപാടുകാർ ഇഡി ഓഫിസിൽ