nurce-after delivery-dead-in-hospital

പ്രസവശേഷം നഴ്സ് ആശുപത്രിയിൽ മരിച്ചു: ചികിത്സപ്പിഴവെന്ന് പരാതി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനു പ്രവേശിപ്പിക്കപ്പെട്ട യുവതി ഗുരുതരാവസ്ഥയിലായതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂർ പീതാംബരന്റെയും ഓമനയുടെയും മകളും ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യയുമായ ആര്യമോൾ (27) ആണു മരിച്ചത്. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ പരാതി നൽകി. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായ ആര്യമോളെ 22–ാം തീയതി ആണു പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 23നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില വഷളായതിനെത്തുടർന്ന് 26നു കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. വ്യാഴാഴ്ച രാത്രി 11.30നു മരിച്ചു.

Leave a Reply

Your email address will not be published.

jayasoorya-film-actor-sanath jayasorya-world cricketer Previous post നിന്റെ പശുത്തൊഴുത്ത് അളക്കും’; നെൽകൃഷി വിവാദത്തിൽ ‘ആളുമാറി’ ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യക്കെതിരെ സൈബർ ആക്രമണം
sasitharoor-congress politition-india-meetting Next post ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന നിർദേശം ഈ മഹാരാജ്യത്തെ വലിയൊരു ഭരണഘടനാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിന് തുല്യം: ശശി തരൂർ