nss-yathra-road-naamajapa-khoshayaathra

ഗതാഗത തടസ്സം; എൻഎസ്എസിന്റെ നാമജപ യാത്രയ്‌ക്കെതിരെ സ്വമേധയാ കേസ് എടുത്ത് പോലീസ്

എൻഎസ്എസിന്റെ നാമജപ യാത്രയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് എടുത്തത്. സ്പീക്കർ എ എൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്നലെയാണ് എൻഎസ്എസ് നാമജപ യാത്ര സംഘടിപ്പിച്ചത്.

പാളയം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു നാമജപ യാത്ര നടത്തിയത്. യാത്രയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സംഗീത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. ഇതേ തുടർന്നാണ് അദ്ദേഹത്തെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്. ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. സ്വമേധയാ ആണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് വിവരം. എൻഎസ്എസിന്റെ നാമജപയാത്ര ഹൈക്കോടതി വിധിയ്ക്ക് എതിരാണെന്നാണ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്. നിരവധി തവണ സംഘം ചേരരുതെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുമതിയില്ലാതെ സംഘം ചേർന്ന് ഗതാഗത തടസ്സം ഉണ്ടാക്കുകയായിരുന്നു. അതേസമയം ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും അനുമതി വാങ്ങിയ ശേഷമായിരുന്നു പരിപാടി സംഘടിപ്പിച്ചത് എന്ന് എൻഎസ്എസ് പ്രതികരിച്ചു.

Leave a Reply

Your email address will not be published.

kb-ganesh-kumar-shamseer- Previous post ഗണപതി വിരുദ്ധ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സ്പീക്കര്‍ കസേര നഷ്ടപ്പെടും; ആശങ്കയില്‍ ഷംസീര്‍
k.sudhakaran-cpm-udf-shamseer Next post സ്പീക്കറെ സിപിഎം സംരക്ഷിക്കുന്നത് മതേതര കേരളത്തെ കുത്തിനോവിക്കുന്നതിന് തുല്യം: കെ. സുധാകരൻ