Nicknamed--pt-7-elephant

കാഴ്ച്ച ശക്തി തിരിച്ചുപിടിക്കാൻ പിടി സെവന് ശസ്ത്രക്രിയ; കോർണിയയ്ക്ക് തകരാറില്ലെന്ന് പ്രാഥമിക നി​ഗമനം

കാഴ്ച്ച ശക്തി തിരിച്ചുപിടിക്കാൻ പിടി സെവന് ശസ്ത്രക്രിയ. ഇതിനായി വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ വനംവകുപ്പ് ഉടൻ ചുമതലപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ചികിത്സ വൈകിയാൽ ആനയുടെ കാഴ്ച്ചശക്തി പൂർണമായും നഷ്ടമാകുമെന്ന ആശങ്കയെ തുടർന്നാണ് അടിയന്തിരമായി ശസ്ത്രക്രിയ നടത്തുന്നത്.

നേരത്തെ പിടി 7 ൻറെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ തുടർ ചികിത്സ വൈകുന്നതിൽ വെറ്ററിനറി ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ ഇന്നലെ ചീഫ് വെറ്റനറി ഓഫീസർ അരുൺ സഖറിയയുടെ നേതൃത്വത്തിലുളള വിദഗ്ധ ഡോക്ടർമാരുടെ സംഘം പിടി സെവനെ പരിശോധിച്ചിരുന്നു.

ചികിത്സ വൈകിയാൽ പിടി 7 ൻറെ ഇടതുകണ്ണിൻറെ കാഴ്ച പൂർണമായി നഷ്ടമായേക്കും എന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. പിടി 7 ൻ്റെ കണ്ണിൻറെ ലെൻസിന് കൂടുതൽ പരിശോധന നടത്തണമെന്നും ഡോക്ടർമാർ പറയുന്നു. കോർണിയയ്ക്ക് തകരാറില്ലെന്നാണ് പ്രാഥമിക നിഗമനം. പിടി 7 ൻ്റെ കണ്ണിനേറ്റത് ഗുരുതരമല്ലാത്ത പരുക്കാണെന്നും ഡോക്ടർമാർ അറിയിക്കുന്നത്. നാല് വർഷത്തോളം പാലക്കാടെ ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പാലക്കാട്‌ ടസ്കർ സെവൻ എന്ന പിടി 7.

പിടികൂടിയ പിടി 7 ന് ധോണി എന്നാണ് ഇതിന് വനം മന്ത്രി നൽകിയിരിക്കുന്ന ഔദ്യോഗിക പേര്. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണിയിലെ ക്യാമ്പിലേക്ക് പിടി7നെ എത്തിച്ചത്. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് പിടി 7. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ പിടി 7 ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ ധോണിയിൽ വിലസുകയായിരുന്നു പിടി 7.

Leave a Reply

Your email address will not be published.

crime-thriller-father-mother-attack Previous post തിരുവല്ലയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു
anil-antony-chandi-oommen Next post ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി എ കെ ആന്റണിയുടെ മകനിങ്ങെടുക്കുവാ …