
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു; പോലീസിൽ പരാതി നൽകി ഗായിക അമൃത സുരേഷ്
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി ഗായിക അമൃത സുരേഷ്. ദയ അശ്വതി എന്ന അക്കൗണ്ടിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. രണ്ട് വർഷമായി നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. പാലാരിവട്ടം പോലീസിൽ നൽകിയ പരാതി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയിലേക്ക് കടക്കും.