
കൺസോളിൽ ബാഗ് തട്ടിയതിനെ തുടർന്നുണ്ടായ പ്രശ്‌നം, മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാർ സംഭവിച്ചതിൽ പ്രതികരിച്ച് ഉടമ
ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ ഉണ്ടായ മൈക്ക് പ്രശ്നത്തിൽ ആസൂത്രണം ഒന്നും ഇല്ലെന്ന് മൈക്കുടമ. മുഖ്യമന്ത്രി സംസാരിക്കാൻ എത്തിയപ്പോൾ മധ്യപ്രവർത്തകർ മുന്നോട്ട് വരികയും തിക്കും തിരക്കും ഉണ്ടാകുകയും ചെയ്തു. ഇതിനിടെ ഒരാളുടെ ബാഗ് ആംപ്ലിഫയറിൽ തട്ടി. ഇതിനെ തുടർന്നാണ് മൈക്കിന് തകരാർ സംഭവിച്ചത്.
സംഭവത്തിൽ തനിക്കെതിരേ കേസെടുത്തത് ഞെട്ടലുണ്ടാക്കിയെന്നും മൈക്കുടമ രഞ്ജിത്ത് പ്രതികരിച്ചു. ‘പരിപാടിയുടെ സ്റ്റെയറിനടുത്തായിരുന്നു കൺസോൾ സെറ്റ് ചെയ്തത്. രാഹുൽ ഗാന്ധി, മൻമോഹൻ സിങ്, നരേന്ദ്ര മോദി അടക്കമുള്ളവരുടെ പരിപാടി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇത്തരത്തിൽ മൈക്ക് ശബ്ദമുണ്ടാക്കുന്നത് സാധാരണമാണെന്നും പറയുകയുണ്ടായി.
കേസെടുത്തതിന് പിന്നാലെ കാര്യങ്ങൾ തിരക്കാൻ ‘കൺടോൺമെന്റ് സി.ഐ. വിളിച്ചു. എന്താണ് കാര്യം എന്ന് ചോദിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്തു. എന്നാൽ പരിപാടിക്ക് ഉപയോഗിച്ച ആംപ്ലിഫയറും മൈക്കും സ്റ്റേഷനിൽ ഹാജരാക്കാൻ പറയുകയാണുണ്ടായത്. സംഭവം മനപ്പൂർവ്വം ചെയ്തതാണെന്ന് തെറ്റിദ്ധാരണ പോലീസിനുണ്ട്. ഇതെക്കുറിച്ച് മറ്റാരും തന്നെ പരാതി പറഞ്ഞില്ലെന്നും രഞ്ജിത്ത് പറയുകയുണ്ടായി.