Navya_2BNair_2Bprofile_2Bfamily_252C_2Bwiki_2BAge_252C_2BAffairs_252C_2BBiodata_252C_2BHusband_252C_2BHeight_252C_2BWeight_252C_2BBiography_2Bgo_2Bprofile_2B2

പൗരന്മാരെ മാനസികമായി കൊല്ലുന്ന നാലാംതൂണ്‍: നവ്യ നായര്‍

ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്നും നവ്യ നായര്‍ സമ്മാനങ്ങള്‍ കൈപറ്റിയെന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടി നവ്യ നായര്‍ നേരിടുന്നത്. തനിക്കു പിന്തുണ അറിയിച്ചു കൊണ്ട് ആരാധകരില്‍ ഒരാള്‍ എഴുതിയ കുറിപ്പ് ആണ് നവ്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

‘കഴിഞ്ഞ കുറച്ച് ദിവസമായി മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇഡി ഉദ്യോഗസ്ഥര്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ അത് പിന്തുടര്‍ന്നതോടെ ആ വാര്‍ത്ത മുങ്ങിപ്പോവുകയും ചെയ്തു. ജനാധിപത്യത്തിന്റെ നാലാംതൂണ്‍ പൗരന്മാരെ മാനസികമായി കൊല്ലുകയാണ്. വാര്‍ത്തകള്‍ കാട്ടു തീ പോലെ പടരുന്നു. കടലിലേക്ക് കല്ലെറിയുമ്പോള്‍ അതെത്ര ആഴത്തിലേക്കാണ് ചെന്നു വീഴുക എന്ന് തിരിച്ചറിയണം.

വാര്‍ത്തയിലെ ഇരയുടെ പങ്കാളിയും മാതാപിതാക്കളും കുട്ടികളുമൊക്കെ വേദനിപ്പിക്കപ്പെടുന്നതും ഇരയെ സൈബറിടത്തില്‍ അപമാനിക്കുന്നതുമൊക്കെ കാണുമ്പോള്‍ സങ്കടം തോന്നും. പരിതാപകരമാണത്. പ്രത്യേകിച്ച് ഇര സ്ത്രീയാകുമ്‌ബോള്‍. മാധ്യമ ഭീകരത തിരുത്താനാവാത്ത തെറ്റാണ്. നെല്ലും പതിരും തിരിക്കാതെ വാര്‍ത്ത വരുന്ന നിമിഷത്തില്‍ സുഹൃത്തുക്കളുടെ ഇടയിലും ബന്ധുക്കളുടെ ഇടയിലും ഇര ഒറ്റപ്പെടും. അവരുടെ മനസാന്നിധ്യം തന്നെ നഷ്ടപ്പെടും. ഒരു വാര്‍ത്തയില്‍ കൂടി ഇരയെ കീറിമുറിക്കുമ്‌ബോള്‍ അത് അവരുടെ ചുറ്റിലുമുള്ളവരെക്കൂടിയാണ് ബാധിക്കുന്നത് എന്ന് ഓര്‍ക്കണം.’ -കുറിപ്പില്‍ പറയുന്നു.

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്ന് നവ്യാനായര്‍ സമ്മാനങ്ങള്‍ കൈപ്പറ്റിയതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍, സച്ചിന്‍ സാവന്തുമായി മുംബൈയില്‍ അയല്‍ക്കാരായിരുന്ന പരിചയം മാത്രമാണുളളതെന്നാണ് ഇക്കാര്യത്തില്‍ നവ്യ നായരുടെ കുടുംബത്തിന്റെ വിശദീകരണം.

Leave a Reply

Your email address will not be published.

aadivasi-sector-wild-eliphant Previous post ഗര്‍ഭിണിയെ കാട്ടാന ചവിട്ടി, സഹായമെത്തിച്ച് 108
sudhakaran-kpcc-monson-mavungal Next post തോമസ് ഐസക് പോലും തള്ളിപ്പറയുന്ന സര്‍ക്കാരിന് ജനങ്ങൾ എങ്ങനെ വോട്ടുചെയ്യുമെന്ന് കെ സുധാകരന്‍