Navya+Nair+Cute+Wallpapers

ഇഡി അറസ്റ്റ് ചെയ്ത ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി നവ്യാ നായര്‍ക്കുള്ള ബന്ധം പുറത്തു വരുന്നു

മലയാളത്തിന്റെ പ്രിയതാരമാണ് നടി നവ്യാ നായര്‍. നന്ദനത്തിലെ ബാലാമണിയായി മലയാളസിനിമയിലെത്തിയ താരം നിരവധി ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. വിവാഹശേഷം സിനിമ വിട്ട താരം അടുത്തിടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ഒരുത്തീ സിനിമയിലൂടെയാണ് നവ്യ തിരിച്ചെത്തിയത്. ശേഷം മിനിസ്‌ക്രീനില്‍ ജഡ്ജായി സജീവമാണ് താരം.

ഇപ്പോഴിതാ വിവാദത്തിലും പെട്ടിരിക്കുകയാണ് താരം. ഇഡി അറസ്റ്റ് ചെയ്ത
ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായുള്ള ബന്ധത്തിന്റെ പേരിലാണ് താരം വിവാദത്തില്‍ പെട്ടിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സച്ചിനെ ഇഡി കസ്റ്റഡിയിലെടുത്തത്. സര്‍ക്കാര്‍ ജോലിയില്‍ തുടരവേ, 2.46 കോടി രൂപയുടെ പണം അനധികൃതമായി സമ്പാദിച്ചെന്നാണ് സാവന്തിനെതിരെയുള്ള കേസ്.

നവ്യയ്ക്ക് ആഭരണങ്ങള്‍ ഉള്‍പ്പെടെ സമ്മാനം നല്കിയെന്നാണ് സച്ചിന്റെ വെളിപ്പെടുത്തല്‍. പണമിടപാട് നടത്തിയ കൂട്ടത്തിലാണ് ഇതും ഉള്‍പ്പെട്ടത്. ഇത് കുറ്റകൃത്യത്തിന്റെ ഭാഗമാണോ എന്നും പരിശോധിക്കുകയാണ്. നവ്യയെ കാണാന്‍ ഇയാള്‍ പത്തോളം തവണ കൊച്ചിയില്‍ എത്തിയിരുന്നു. ഇരുവരും ഡേറ്റിംഗ് നടത്തിയിരുന്നു എന്നാണ് ഇഡി. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, തങ്ങള്‍ പരിചയക്കാര്‍ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നാണ് നവ്യയുടെ വിശദീകരണം.

സച്ചിന്‍ സാവന്തുമായി ഒരേ റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്നതാണ് പരിചയമെന്നും ഗുരുവായൂര്‍ സന്ദര്‍ശനത്തിനു വേണ്ടി സാവന്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടെന്നും നവ്യയുടെ കുടുംബം വ്യക്തമാക്കി. നവ്യയുടെ മകന്റെ പിറന്നാളിന് സച്ചിന്‍ സമ്മാനം നല്‍കിയിരുന്നെന്നും പറഞ്ഞു.

Leave a Reply

Your email address will not be published.

world-athletics-kerala-lncpe-sai Previous post ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ റിലേയില്‍ റെക്കോഡിട്ട ഇന്ത്യന്‍ താരങ്ങളെ ആദരിച്ചു
adithya-l-1-science-world-chandrayaan Next post ആദിത്യ എൽ1: ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി, നാളെ രാവിലെ 11.50ന് വിക്ഷേപിക്കും