narendra-modi-america-jo-byden-sarvey

40% അമേരിക്കക്കാരും മോദിയെ കുറിച്ച് കേട്ടിട്ടില്ല; അറിയുന്നവരിൽ 37% പേർക്ക് വിശ്വാസവുമില്ലെന്ന് സർവേ റിപ്പോർട്ട്

40 ശതമാനം അമേരിക്കക്കാരും മോദിയെ കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് സർവേ റിപ്പോർട്ട്‌.  അന്താരാഷ്ട്ര ഗവേഷക സ്ഥാപനമായ ‘പ്യൂ റിസർട്ട് സെന്റർ’ അടുത്തിടെ യു.എസ് പൗരന്മാർക്കിടയിൽ  നടത്തിയ അഭിപ്രായ സർവേയിലാണ് ഈക്കാര്യം പറയുന്നത്.

40 ശതമാനത്തോളം ആളുകൾ മോദിയെ കേട്ടിട്ടുപോലുമില്ല. ഇതിൽ കൂടുതലും 30 വയസിനു താഴെ പ്രായമുള്ളവരാണ്. ഇതുകൂടാതെ 65നും അതിനുമുകളിലും പ്രായമുള്ള 28 ശതമാനം പേർക്കും മോദിയെക്കുറിച്ച് അറിയില്ല.

മോദിയെ അറിയുന്നവരിൽ ഭൂരിഭാഗം പേർക്കും അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമല്ല എന്നാണ് സർവേ ഫലം. 37 ശതമാനം പേരും മോദിയുടെ നേതൃത്വ ശേഷിയിൽ വിശ്വാസമില്ലാത്തവരോ വിശ്വാസക്കുറവുള്ളവരോ ആണ്. എന്നാൽ, 21 ശതമാനം പേർക്ക് മോദിയെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളത്.

അമേരിക്കയിലെ 51% ആളുകളും ഇന്ത്യയെ താൽപര്യത്തോടെയാണ്   നോക്കിക്കാണുന്നത്. കൂടുതൽ അനുഭാവ സമീപനമുള്ളത് അഭ്യസ്തവിദ്യർക്കിടയിലാണ്. അതേസമയം ബിരുദത്തിലും കുറഞ്ഞ വിദ്യാഭ്യാസമുള്ള ആളുകൾ ഒരുതരം മുൻവിധിയോടെയാണ് ഇന്ത്യയെ കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ഇന്ത്യയോട് കൂടുതൽ അനുഭാവമുള്ളത് ഡെമോക്രാറ്റുകൾക്കാണ്. ഇവരിൽ 58% പേരും, റിപബ്ലിക്കൻ പാർട്ടിക്കാരിൽ 48% പേരുമാണ് രാജ്യത്തെ താൽപര്യത്തോടെയാണ് കാണുന്നത്. അതേസമയം മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ലോകശക്തിയായുള്ള ഇന്ത്യയുടെ വളർച്ച ശക്തിപ്പെട്ടില്ലെന്ന് 64 ശതമാനം പേരും പറഞ്ഞു. മുൻപുണ്ടായിരുന്ന അതേ അവസ്ഥയിൽ തുടരുകയാണെന്നാണ് ഇവരുടെ അഭിപ്രായം. 

എന്നാൽ, അടുത്ത കാലത്തായി ലോകരാഷ്ട്രീയത്തിൽ ഇന്ത്യയുടെ ശക്തിയും സ്വാധീനവും വളർന്നെന്ന് 23 ശതമാനം ആളുകളും വിശ്വസിക്കുന്നു. സ്വാധീനം ദുർബലപ്പെട്ടെന്ന് 11 ശതമാനവും പറഞ്ഞു.

Leave a Reply

Your email address will not be published.

forest-python-roshni-kuttichal-hen Previous post വളയിട്ട കൈയ്യില്‍ മെരുങ്ങി മുട്ടന്‍ പെരുമ്പാമ്പ് (എക്‌സ്‌ക്ലൂസീവ്)
helth-tribal-primary-centre Next post വിവ കേരളം ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി മൈലപ്ര