narendra-modi-america-byden-egypt

നരേന്ദ്രമോദിയെ ലോകം ആരാധിക്കുന്നു, ഇവിടെ ചിലര്‍ പുച്ഛിക്കുന്നു

ഈജിപ്തിലെ മുസ്ലീം ജനത ഇന്ത്യന്‍ പതായ കൈയ്യിലേന്തി, അമേരിക്കന്‍ ഗായിക ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചു

സ്വന്തം ലേഖകന്‍

പ്രധാന നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരിടത്തും കേള്‍ക്കാനില്ല. കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും ജനദ്രോഹ പരമായ നയങ്ങളെക്കുറിച്ചുമാണ് കേരളത്തിലെ കോളാമ്പി മൈക്കുകളില്‍ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ വിളിച്ചു പറയുന്നത്. എന്നാല്‍, ഇതെല്ലാം സത്യമാണോ. അല്ലെങ്കില്‍ സത്യമെന്താണ്. അതറിയണ്ടേ. പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ കേരളത്തിന്റെ ഇട്ടാവട്ടത്തു കേള്‍ക്കുന്നതു മാത്രമാണോ വാര്‍ത്തകളും സത്യവും. എന്നാല്‍, അതല്ല. ഇപ്പോള്‍ രാജ്യത്തും, ലോകത്തും നടന്നു കൊണ്ടിരിക്കുന്നത് മറ്റൊന്നാണ്. ലോക പോലീസെന്ന് കമ്യൂണിസ്റ്റുകാര്‍ മുദ്യ കുത്തിയ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ ഈജിപ്തിലാണ്. ലോകത്തിന്റെ നെറുകയിലേക്ക് രാജ്യത്തെ നയിക്കുകയാണ് ആ ഭരണാധികാരി. ലോകത്തിന്റെ മുക്കിലും മൂലയിലും ഇന്ത്യയെന്ന രാജ്യത്തിന്റെ യശസ്സ് എത്തുകയാണ്. ഇപ്പോള്‍ ഈജിപ്തിലും.

ജനംസഖ്യയില്‍ 90 ശതമാനവും മുസ്ലീംഗളാണ് ഈജിപ്തില്‍. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്ന്. ഈജിപ്തിന്റെ ഔദ്യോഗിക നാമംതന്നെ അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത് എന്നാണ്. 1953 ജൂണ്‍18ന് ഈജിപ്ത് റിപബ്ലിക് ആയി പ്രഖ്യാപിയ്ക്കപ്പെട്ടത്. നീണ്ട 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈജിപ്തില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കാലുകുത്തുന്നത്. അതുകൊണ്ടു തന്നെ സ്വീകരണവും അതി ഗംഭീരമാക്കിയിരുന്നു. പ്രസിഡന്റ് അബ്ദുല്‍ ഫത്തേഹ് എല്‍ സിസി ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ഓഡര്‍ ഓഫ് ദി നൈല്‍ ബഹുമതി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് ആദരവ് അറിയിച്ചു. ഈജിപ്തില്‍ ലോകമഹായുദ്ധ സ്മാരകത്തില്‍ മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ഒപ്പം അല്‍ ഹക്കിം പള്ളിയും സന്ദര്‍ശിച്ചു.

രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തമാക്കാനുള്ള കരാറിലും ഒപ്പുവച്ചു. നരേന്ദ്രമോദിയുടെ സന്ദര്‍ശനം ഉത്സവമാക്കിയ ഈജിപ്തിലെ മുസ്ലിം ജനതയുടെ കൈകളില്‍ ഇന്ത്യന്‍ പതാകകള്‍ മാത്രം പാറിക്കളിച്ചു. അമേരിക്കന്‍ സന്ദര്‍ശത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ ഈജിപ്ത് സന്ദര്‍ശം. അമേരിക്കയില്‍ പ്രധാനമന്ത്രി, വൈറ്റ് ഹൗസില്‍ പ്രമുഖ കമ്പനികളുടെ സിഇഒ മാരുമായി കൂടിക്കാഴ്ച നടത്തി. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ബോയിങ് സിഇഒ ഡേവ് കാല്‍ഹൂണ്‍, ആമസോണ്‍ സിഇഒ ജെഫ് ബേസോസ് എന്നിവരാണ് മോദിയെ കാണാനെത്തിയത്. ഡിജിറ്റല്‍ ഇന്ത്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാന്റം കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലയില്‍ നിക്ഷേപവും സഹകരണവും ചര്‍ച്ചകളില്‍ ഇടം പിടിച്ചു.

തുടര്‍ന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്, വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ചകള്‍ നടത്തി. ഇന്ത്യന്‍ സമൂഹം വാഷിങ്ങ്ടണില്‍ ഒരുക്കിയ സ്വീകരണത്തിലും മോദി പങ്കെടുത്തു. നേരത്തെ ടെസ്ല മേധാവി ഇലോണ്‍ മസ്‌കുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യന്‍ ദേശീയ ഗാനം അമേരിക്കന്‍ ഗായിക ആലപിച്ചതും, നരേന്ദ്ര മോദിയുടെ കാല്‍തൊട്ട് വന്ദിച്ചതും ലോകം കണ്ടു. അമേരിക്ക നല്‍കിയ എല്ലാ ആതിഥേയ മര്യാദകളും ആസ്വദിച്ചാണ് പ്രധാനമന്ത്രിയുടെ ഈജിപ്ത് സന്ദര്‍ശനം നടന്നത്. ഇങ്ങനെ ലോകഭൂപടത്തില്‍ ഇന്ത്യ എവിടെ നില്‍ക്കുന്നു എന്ന് അടയാളപ്പെടുത്തുമ്പോള്‍ ഇങ്ങ് കേരളത്തില്‍ കോളാമ്പി മൈക്കുതീറ്റക്കാര്‍ പറയുന്നത് വെറും തുരുമ്പു പിടിച്ച കസേര പോലെ കാണുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല.

ലോകം ചുറ്റി നടക്കുന്ന പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ കാണുന്നില്ലേ എന്ന അന്തംവിട്ട പ്രതികളോട് പറയാനുള്ളത് ഇതാണ്. കോളാമ്പി വഴിയുള്ള തള്ള് കുറച്ചിട്ട് ഇതൊന്ന് കേട്ടോളൂ. കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി കൊടുക്കുന്നുണ്ട്. അതേക്കുറിച്ച് അറിയാമോ. 82 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യം കൊടുക്കുന്നുണ്ട് അതറിയാമോ. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കൂലി വര്‍ദ്ധിപ്പിച്ചതും കേന്ദ്ര സര്‍ക്കാരാണ്. ജന്‍ധന്‍ അക്കൗണ്ട് വഴി പണം നല്‍കുകയാണ്. പ്രധാനമന്ത്രി മുദ്രായോജന വഴി യുവാക്കള്‍ക്ക് ബാങ്ക് ലോണ്‍ കൊടുക്കുന്നുണ്ട്. ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനം, നൈപുണ്യ വികസന സംരംഭകര്‍ക്ക് തുടക്കമിട്ടു, പ്രധാനമന്ത്രി ആവാസ് യോജന വഴി വീട് നല്‍കി, അടല്‍പെന്‍ക്ഷന്‍, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന, പ്രധാനമന്ത്രി സുരക്ഷ ഭീമാ യോജന, ഒറ്റ പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ദീനദയാല്‍ ഉപാധ്യയ അന്ത്യോദയ യോജന, ദീനദയാല്‍ അന്ത്യോദയ യോജന ദേശീയ ഗ്രാമീണ ജീവനോപാദി ദൗത്യം നടപ്പാക്കുന്നു.

പിന്നെ, മേക്ക് ഇന്‍ ഇന്ത്യ, സ്‌കീന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിവ കൊണ്ടു വന്നു. കൗശന്‍ വികാസ് യോജന നടപ്പിലാക്കി. പ്രസവാനുകൂല്യം നല്‍കുന്നു. പെണ്‍കുട്ടികള്‍ക്ക് വേണ്ടി സുകന്യ സമൃദ്ധി പദ്ധതി, ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി, ഉജ്വല യോജന വഴി സൗജന്യ ഗ്യാസ് കണക്ഷന്‍ കൊടുത്തു, ജല്‍ ജീവന്‍ പദ്ധതി വഴി കുടിവെള്ളം എത്തിച്ചു, സ്വച്ഛ് ഭാരത് മിഷന്‍ കൊണ്ടുവന്നു, ഗ്രാമീണ്‍ സടക്ക് യോജന പദ്ധതി നടപ്പാക്കുന്നുണ്ട്. ഒരു ദിവസം 17 കിലോമീറ്റല്‍ എന്ന രീതിയില്‍ അതിവേഗ നാഷണല്‍ ഹൈവേ നിര്‍മ്മാണം നടത്തുകയാണ്. കൂടാതെ അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, മെഡിക്കല്‍ കോളേജുകള്‍, പുതിയ പാര്‍ലമെന്റ് മന്ദിരം ഇവയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെയും നരേന്ദ്രമോദിയുടെയും രാജ്യത്തെ ഇടപെടലുകളാണ്. ഇതു കാണാതെ പോകാനാകുമോ. ഇന്ത്യയുടെ രണ്ട് മുഖങ്ങളാണ് ജനങ്ങള്‍ക്കിന്ന് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിന് മുമ്പും ശേഷവും. ഇന്ത്യയെ വികസനത്തിന്റെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന് കഴിയട്ടെ.

Leave a Reply

Your email address will not be published.

new-ksrtc-swift-super-fast-bus-test-alto-ganeskumar-antony-raju-biju-prabhakar Previous post KSRTC സ്വിഫ്റ്റ് ഓടിക്കാന്‍ ആള്‍ട്ടോ കാറില്‍ ടെസ്റ്റ്
kpcc-sudhakaran-congress-forest-minister Next post സുധാകരന്റെ വീക്ക്നസ് പണം; വനം മന്ത്രിയായിരിക്കേ ചന്ദനത്തൈലം കടത്തി; പ്രശാന്ത് ബാബു