mv.govindan-k.sudhakaran-cpm-udf

എംവി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ട കേസുമായി സുധാകരൻ; കോടതിയിൽ നേരിട്ടെത്തി ഫയൽ ചെയ്തു

മോൻസണ് മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പാർട്ടി മുഖപത്രം ദേശാഭിമാനിയ്ക്കുമെതിരെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം സിജെഎം കോടതിയിൽ സുധാകരൻ നേരിട്ടെത്തിയാണ് കേസ് നൽകിയത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെയും സുധാകരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത കുട്ടിയെ മോൺസൻ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ കെ.സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ദേശാഭിമാനി വാർത്ത നൽകിയിരുന്നു. തൊട്ടടുതുത്ത ദിവസം എംവി ഗോവിന്ദൻ ഇക്കാര്യം വാർത്താസമ്മേളനത്തിലും പറഞ്ഞു. ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിലാണ് താൻ അങ്ങനെ പറഞ്ഞതെന്നായിരുന്നു ഗോവിന്ദന്റെ വിശദീകരണം. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സുധാകരന്റെ സാന്നിധ്യം അന്വേഷണം സംഘം തള്ളിയിരുന്നു.

ഇതിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയും സമാനമായ പ്രസ്താവ നടത്തിയെന്നാണ് കെ.സുധാകരൻ പറയുന്നത്. ക്രിമിനൽ മാനനഷ്ടക്കേസായത് കൊണ്ടാണ് നേരിട്ട് ഹാജരായതെന്ന് കേസ് ഫയൽ ചെയ്ത ശേഷം സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published.

jailer-rajni-kanth-dhyan-sreenivas-tamil-moovie-malayalam Previous post പേര് വിവാദം കത്തുന്നു; രണ്ട് ‘ജയിലര്‍’ സിനിമകളും ഒന്നിച്ച് തിയറ്ററിലേക്ക്
vd.satheesan-pinarayi-vijayan-sarithas.nair Next post ഉമ്മന്‍ ചാണ്ടിയെ ജീവിത സായാഹ്നത്തില്‍ അപമാനിച്ചു, കാലം കണക്കു ചോദിക്കും