mv.govinda-bishop-kerala-politics-rubber

റബ്ബറിന് 300 കിട്ടിയാൽ എംപിയെ തരാം എന്നുപറഞ്ഞ ബിഷപ്പുമാർ ഉണ്ടായിരുന്നു’; എം.വി. ഗോവിന്ദൻ

അവർ അഭിപ്രായം മാറ്റി

മണിപ്പൂർ സംഘർഷം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും ഇന്ത്യൻ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റബ്ബറിന് 300 രൂപ കിട്ടിയാൽ ഒരു എം.പിയെ തരാം എന്നുപറഞ്ഞ ബിഷപ്പുമാരൊക്കെ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും അവരൊക്കെ ഇപ്പോൾ ആ അഭിപ്രായം മാറ്റിയെന്നും ഗോവിന്ദൻ പറഞ്ഞു.

‘മണിപ്പൂർ സംഘർഷം തുടങ്ങിയിട്ട് രണ്ട് മാസമായി. ഇന്ത്യൻ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല. നൂറുകണക്കിന് ആളുകൾ മരിച്ചു. ഇതേ മിണ്ടാട്ടമില്ലായ്മ കണ്ട മറ്റൊരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി ഇരിക്കുമ്പോൾ വർഗീയ കലാപം മാത്രമല്ല വംശഹത്യതന്നെ നടന്നു. അന്നത്തെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. ബി.ബി.സി. ആ കാര്യങ്ങൾ ഉൾപ്പെടെയാണ് ലോകത്ത് വിതരണംചെയ്തത്. ആ പ്രധാനമന്ത്രി മണിപ്പൂർ സംഭവത്തിൽ മിണ്ടുന്നില്ല എന്നുപറഞ്ഞാൽ അത്ഭുതപ്പെടാനില്ല’, എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

‘നൂറുകണക്കിന് പള്ളികൾ തകർത്തു. നിരവധി വീടുകളും അനുബന്ധ സ്ഥാപനങ്ങളും തകർത്തു. ജനാധിപത്യപരമായി നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള ഐക്യവും തകർത്തു. ഫാസിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖമുദ്ര ഐക്യം തകർക്കുക എന്നതാണ്. ജനകീയ ഐക്യത്തിന് പകരം സംഘർഷത്തിലേക്ക് നീങ്ങുക എന്നാണ്. അതിന്റെ ചിത്രമാണ് മണിപ്പൂരിൽ. 300 രൂപ റബറിന് കിട്ടിയാൽ ഒരു എം.പിയെ തരാം എന്നുപറഞ്ഞ ചില ബിഷപ്പുമാരൊക്കെ കേരളത്തിൽ ഉണ്ടായിരുന്നു. അവരൊക്കെ ഇപ്പോൾ അഭിപ്രായം മാറ്റി. എന്തു തന്നാലും രാജ്യത്ത് ഇങ്ങനെയാണ് സ്ഥിതിയെങ്കിൽ നാളെ കേരളത്തിലേക്കും വരില്ലെന്ന് എന്താണ് ഉറപ്പ്’, ഗോവിന്ദൻ ചോദിച്ചു.

Leave a Reply

Your email address will not be published.

foreign-liquor-karnataka-sarkar Previous post മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ: ബാർ ഉടമകൾക്ക് നീരസം
press-club-pv.anwar-cpm-radha-krishnan Next post അൻവറിൻ്റെയും സൈബർ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച്