murder-dead-police-custordy-case

ഭാര്യയെ ചവിട്ടിയും തലക്കടിച്ചും കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ

നേമം മനുകുലാധിച്ചപുരം കരുമം കിഴക്കേതിൽ വീട്ടിൽ നിന്നും കുണ്ടമന്‍കടവ് വട്ടവിള എന്ന സ്ഥലത്ത് വാടകയ്ക് താമസിച്ച് വന്നിരുന്ന കുമാരി അനിത മകൾ 30 വയസ്സുള്ള വിദ്യ എന്നയാളെ ഭർത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനിൽ ശാന്തകുമാർ മകൻ പ്രശാന്ത് ചവിട്ടിയും തലക്കടിച്ചും കൊലപ്പെടുത്തി. കഴിഞ്ഞ ഒരു മാസമായി കുണ്ടമൺകടവ് വട്ടവിള എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ച് വരുകയായിരുന്ന ഇവർ പരസ്പരമുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. 22.06.2023 രാത്രി 07.30 മണിയോടെയായിരുന്നു സംഭവം. പ്രശാന്ത് സ്ഥിരം മദ്യപാനിയും ലഹരിക്കടിമയും ആയിരുന്നു എന്നും മകളെ ഇതിനുമുൻപും പലതവണ ഇയാൾ ഉപദ്രവിച്ചിട്ടുണ്ടെന്നും മരണപ്പെട്ട വിദ്യയുടെ അച്ഛൻ പറഞ്ഞു. ഇന്നലെ അഭിപ്രയ വ്യത്യാസത്തെ തുടർന്ന് താനും വിദ്യയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതായും വിദ്യയെ വയറ്റിൽ ചവിട്ടിയതായും തല പിടിച്ച് ഇടിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചു. അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത പോലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവം അറിഞ്ഞ ഉടൻ തന്നെ പ്രതിയെ മലയിൻകീഴ് പോലീസ് നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി SHILPA DYAVAIAH IPS, തിരുവനന്തപുരം റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് DySp ശ്രീകാന്ത്കാട്ടാക്കട DySp ഷിബു N എന്നിവർ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിലാണ് സംഭവത്തിൻറെ ചുരുളഴിഞ്ഞത്. മലയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷിബു TV , സബ് ഇൻസ്‌പെക്ടർ രാഹുൽ PR എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടി നിരീക്ഷണത്തിലാക്കിയത്. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും ഫിംഗർ പ്രിൻറ് വിദഗ്ദ്ധരും ഹാജരായി തെളിവുകൾ ശേഖരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ് മോർട്ടം പരിശോധനയിൽ വയറിലും തലക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് തെളിഞ്ഞു. കസ്റ്റഡിയിലായ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി നാളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published.

roja-minmini-ilayaraja-chinna-chinna-aasai Previous post ചിന്ന ചിന്ന ആസൈ’ പാടിയ ശേഷം ഇളയരാജ വിളിക്കാതായി; മിന്‍മിനി പറയുന്നു
fever-spred-drugs-councilling-doubt-call-centre Next post പകര്‍ച്ചപ്പനി പ്രതിരോധം: സംശയ നിവാരണത്തിനും അടിയന്തര സേവനങ്ങള്‍ക്കും ദിശ കോള്‍ സെന്റര്‍