murder-arrest-jail-friend-road

റോഡരികിൽ യുവാവ് മരിച്ചു കിടന്നത് കൊലപാതകം; ബന്ധു അറസ്റ്റിൽ

കൊട്ടാരക്കരയില്‍ റോഡരികില്‍ യുവാവ് മരിച്ചു കിടന്നത് കൊലപാതകമാണെന്ന് പൊലീസ്. ഒഡീഷക്കാരനായ അവയബറോയുടെ കൊലപാതകത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. ചന്തമുക്കിൽ അർബൻ ബാങ്കിനു സമീപം റോഡരികിൽ അവയബറോയെ തലയിൽനിന്നു രക്തം വാർന്നു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തൃക്കണ്ണമംഗല്‍ തട്ടത്തിനു സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അവയ ബറോ. കേസില്‍ അവയബറോയുടെ സഹോദരി ഭര്‍ത്താവ് മനോജ്‌ കുമാർ നായകിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിമന്റ് കട്ട ഉപയോഗിച്ച് തലയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി.

കഴിഞ്ഞദിവസം താമസസ്ഥലത്ത് ഇരുവരും മദ്യപിച്ച് വഴക്കുണ്ടായി. തുടര്‍ന്ന് ബെംഗളൂരുവില്‍ പോവുകയാണെന്ന് പറഞ്ഞ് അവയ ബറോ രാത്രിയില്‍ താമസസ്ഥലത്തുനിന്ന് ഇറങ്ങി. അവയബറോയെ മനോജ് കുമാര്‍ പിന്തുടര്‍ന്നു. മനോജിന് അവയബറോ അയ്യായിരം രൂപ കൊടുക്കാനുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

Leave a Reply

Your email address will not be published.

nikhil-fake-college-kalinga-certificate-sfi Previous post നിഖിലിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കണ്ടെടുത്തു
Prithviraj-film-industry-malayalam-molly-wood-accident Next post ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് കാലിന് പരുക്ക്