
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകൾ 30 സെന്റിമീറ്റർ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കി . ആദ്യ രണ്ട് മണിക്കൂറുകളിൽ 534 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുക. രണ്ട് മണിക്കൂറിന് ശേഷം 1,000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയർത്തും. അണക്കെട്ടുകൾ തുറക്കുന്നതിന്റെ എല്ലാ മുൻകരുതലുകളും സ്വീകരിച്ചുട്ടെണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
നിലവിലെ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 137.45 അടിയാണ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചിരുന്നു.മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
