
മുല്ലപെരിയാർ ഡാം സുരക്ഷ; തമിഴ്നാട് പഠനം നടത്തുമെന്ന് സുപ്രീംകോടതിയിൽ മേൽനോട്ട സമിതി
മുല്ലപെരിയാർ ഡാം സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തുമെന്ന് സുപ്രീംകോടതിയിൽ മേൽനോട്ട സമിതി. സുപ്രീംകോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് മുല്ലപ്പെരിയാർ ഡാം മേൽനോട്ട സമിതിയുടെ പരാമർശം. മുല്ലപെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് സ്വതന്ത്ര പഠനത്തിനാണ് സുപ്രീംകോടതി നിർദേശിച്ചിരുന്നത്. ഇരു സംസ്ഥാനങ്ങളും ധാരണയിലെത്തുന്ന വിഷയത്തിൽ പഠനവുമായി തമിഴ്നാട് മുന്നോട്ട് പോകുമെന്നാണ് റിപ്പോർട്ടിലെ പരാമർശം.