mr.renjith-sports-council-vice-president-kerala

എം.ആർ രഞ്ജിത്ത്‌ സംസ്ഥാന സ്‌പോട്‌സ്‌ കൗൺസിൽ വൈസ്‌ പ്രസിഡന്റ്‌

കേരള സംസ്ഥാന സ്‌പോട്‌സ്‌ കൗൺസിൽ വൈസ്‌ പ്രസിഡന്റായി എം ആർ രഞ്‌ജിത്തിനെ സർക്കാർ നാമനിർദ്ദേശം ചെയ്‌തു. നിലവിലെ വൈസ്‌ പ്രസിഡന്റ്‌ രാജിവെച്ചതിനെ തുടർന്നുള്ള ഒഴിവിലാണിത്‌.

പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിയായ രഞ്ജിത്‌ 2010 മുതൽ സംസ്ഥാന സ്‌പോട്‌സ്‌ കൗൺസിൽ അംഗവും 2016 മുതൽ സ്‌പോട്‌സ്‌ കൗൺസിൽ സ്‌റ്റാന്റിങ്ങ്‌ കമ്മിറ്റി അംഗവുമാണ്‌. പൈക്ക സംസ്ഥാന കോ‐ഓഡിനേറ്ററായും കായികാദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്‌. കേരള ഒളിമ്പിക് അസോസിയേഷൻ ട്രഷററാണ്. കായികവിദ്യാഭ്യാസത്തിലും സ്‌പോട്‌സ്‌ മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദധാരിയാണ്‌.

Leave a Reply

Your email address will not be published.

vd.satheesan-pinarayi-vijayan-sarithas.nair Previous post ഉമ്മന്‍ ചാണ്ടിയെ ജീവിത സായാഹ്നത്തില്‍ അപമാനിച്ചു, കാലം കണക്കു ചോദിക്കും
maram-muri-case-muttil-case-crime Next post മുട്ടില്‍ മരംമുറി കേസ്: റിപ്പോര്‍ട്ടര്‍ ചാനല്‍ പൂട്ടുമോ