motor-vehicle-water-rain-driving-avoid

വെള്ളക്കെട്ടിലൂടെ ഡ്രൈവിംഗ് ഒഴിവാക്കുക’: യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്.

മണ്‍സൂണ്‍ യാത്രകള്‍ സുരക്ഷിതമായിരിക്കാന്‍ ഒരല്‍പം കരുതലാകാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
മോശം കാലാവസ്ഥ യാത്രയ്ക്ക് തീരെ അനുയോജ്യമല്ലെന്ന് മനസിലാക്കണം. അല്‍പസമയ ലാഭത്തിനായി അപരിചിതമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വേഗത കുറച്ച്‌ വാഹനം ഓടിക്കണം. മുന്നിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
വെള്ളക്കെട്ടിലൂടെ ഡ്രൈവിംഗ് ഒഴിവാക്കുക.. ടയറുകള്‍, വൈപ്പര്‍, ബ്രേക്ക്, ഹെഡ് ലൈറ്റുകള്‍, ഇന്‍ഡിക്കേറ്റുകള്‍ തുടങ്ങിയവ നല്ല കണ്ടീഷന്‍ ആണെന്ന് ഉറപ്പ് വരുത്തുക. ടയര്‍ പഞ്ചറായാല്‍ മാറ്റിയിടാന്‍ സ്‌പെയര്‍ വീല്‍, വീല്‍സ്പാനെര്‍, ജാക്ക് എന്നിവ വാഹനത്തില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. വളവുകളില്‍ യാതൊരു കാരണവശാലും ഓവര്‍ ടേക്ക് ചെയ്യരുത്.
സൈറ്റ് ഡിസ്റ്റന്‍സ് കുറഞ്ഞ ഗാട്ട് റോഡുകളിലെ മാന്‍ഡേറ്ററി/ കോഷനറി സൈന്‍ ബോര്‍ഡുകള്‍ വളരെ ഗൗരവമുള്ളതാണെന്നറിയുക. അതനുസരിച്ച്‌ മാത്രം ഡ്രൈവ് ചെയ്യുക.

കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുക. മഴ കുറയുമ്ബോള്‍ കോടമഞ്ഞ് മൂടുന്നതാണ് ഇടുക്കി ജില്ലയിലെ മിക്കവാറും റോഡുകളും. പ്രതികൂല കാലാവസ്ഥയില്‍ റോഡിന്റെ അവസ്ഥ ഏത് നിമിഷവും മാറാം. മുന്നോട്ടുള്ള കാഴ്ച എപ്പോള്‍ വേണമെങ്കിലും തടസ്സപ്പെടാം. അതിനാല്‍ ശ്രദ്ധിച്ചായിരിക്കണം വാഹനം ഡ്രൈവ് ചെയ്യേണ്ടത്. ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് കൈവശം കരുതണമെന്നും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published.

vana-mahothsavam-forest-trees Previous post വന മഹോത്സവം : സംസ്ഥാനതല സമാപനം നാളെ തിരുവനന്തപുരത്ത്
university-prabandham-copy-paste-cm Next post കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം അടിമുടി കോപ്പിയടി: അലോഷ്യസ് സേവ്യർ