
ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി
മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മ്മന്‍ സാംസ്‌ക്കാരിക കേന്ദ്രത്തിലെ ശുചിമുറിയില്‍ നിന്നാണ് പിടികൂടിയത്. ജൂണ്‍ 16നാണ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്. പിന്നീട് മാസ്‌ക്കറ്റ് ഹോട്ടല്‍, പബ്ലിക് ലൈബ്രറി തുടങ്ങിയ ഇടങ്ങളിലെ മരങ്ങളില്‍ തങ്ങി. മൃഗശാലാ കീപ്പര്‍മാര്‍ ഇതിന്റെ പിന്നാലെ ഉണ്ടായിരുന്നു. അതിനെ ശല്യം ചെയ്യാതെ സ്വയം വരുമെന്നായിരുന്നു അധികൃതര്‍ കരുതിയത്. എന്നാല്‍, കൂടുവിട്ട് പുറത്തു ചാടിയ കുരങ്ങന്‍ നഗരക്കാഴ്ചകള്‍ കണ്ട് നടക്കുകയായിരുന്നു.