minnal-murali-film-hero-cinema

കോമിക് മാഗസിനായ ടിങ്കിളിലൂടെ മലയാളികളുടെ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി വീണ്ടുമെത്തുന്നു

പ്രമുഖ കോമിക് മാഗസിനായ ടിങ്കിളിലൂടെ മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി വീണ്ടുമെത്തുന്നു. മിന്നൽ മുരളിയുടെ നിർമാതാവായിരുന്ന സോഫിയാ പോളാണ് ഈക്കാര്യം പങ്കുവെച്ചത്. നടൻ റാണ ദഗുബതിയുടെ സ്പിരിറ്റ് മീഡിയയും, സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്നാണ് മിന്നൽ മുരളിയുടെ കോമിക് കഥാപാത്രത്തെ വീണ്ടും എത്തിക്കുന്നത്. പ്രശസ്തമായ സാൻഡിയാ​ഗോ കോമിക് കോണിൽ വെച്ച് മിന്നല്‍മുരളിയെ അവതരിപ്പിക്കും.

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ വൻ വിജയമായിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് കോമിക്കായി സൂപ്പർ ഹീറോ വീണ്ടും എത്തുന്നത്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി ലഭിച്ച ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതായിരുന്നു ചിത്രത്തിന്റെ കഥ. 

മലയാളം,തമിഴ്, തെലുങ്ക് ,ഹിന്ദി ഭാഷകളിലായി നെറ്റ്ഫ്ലിക്സിലൂടെയാണ് ‘മിന്നൽ മുരളി’ റിലീസ് ചെയ്തത്. തമിഴ് നടൻ ഗുരു സോമസുന്ദരമായിരുന്നു ചിത്രത്തിൽ ശക്തനായ വില്ലനായി എത്തിയത്.  അജു വർഗീസ്, ബൈജു, മാമുക്കോയ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. മിന്നൽ മുരളി ഒരുക്കിയതിന് സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022ൽ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസിലിനു ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published.

parliament-manippoor-issue-cpm-mp-letter Previous post മണിപ്പുര്‍ കലാപം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് CPM എംപിമാർ നോട്ടീസ് നൽകി
manippoor-sivan-kutty-school-kerala-girl Next post മണിപ്പൂരിലെ ജേ ജെം ഇനി കേരളത്തിന്‍റെ വളർത്തുമകൾ; സർക്കാർ സ്കൂളിൽ അഡ്മിഷൻ, സന്ദർശിച്ച് മന്ത്രി വി.ശിവൻകുട്ടി