
ബിഹാറിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽക്കയറി വെടിവച്ച് കൊന്നു
ബിഹാറിലെ അരാരിയ ജില്ലയിൽ മാധ്യമപ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരൺ പത്രത്തിൽ ജോലി ചെയ്യുന്ന വിമൽ കുമാർ യാദവ് എന്ന മാധ്യമപ്രവർത്തകനാണ് കൊല്ലപ്പെട്ടത്. നെഞ്ചില്‍ വെടിയേറ്റ ബിമല്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.ഇന്ന് രാവിലെ വിമലിന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാതരായ നാലു തോക്കുധാരികളാണ് വെടിവച്ചത്. ബൈക്കിൽ വന്ന അക്രമികള്‍ മാധ്യമപ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെടിവയ്ക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അക്രമികൾ സ്ഥലം വിട്ടു.ബിമല്‍ കുമാറിന്റെ സഹോദരന്‍ ശശിഭൂഷണ്‍ യാദവിനെ നാലു വര്‍ഷം മുന്‍പ് കൊന്നിരുന്നു. ഈ കേസിലെ ഏക സാക്ഷി ബിമൽ ആയിരുന്നു. കേസിലെ വിചാരണ നടക്കുന്നതിനിടെയാണു ഇദ്ദേഹവും കൊല്ലപ്പെട്ടത്. ഇതേ തുടർന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസ് സൂപ്രണ്ടും എം.പിയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്