mazha-rain-flood-land-slide

മഴ തുടരുന്നു; 2 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച്

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തീര ദിശയിൽ നിന്നുള്ള മഴ മേഘങ്ങൾ ശക്തമായി നിലനിൽക്കുന്ന വടക്കൻ കേരളത്തിലെ ജില്ലകളിൽ വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. കണ്ണൂർ പെരിങ്ങോം, കാസർകോട് വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴയാണ് പെയ്തത്. 228 മില്ലിമീറ്റർ വരെയുള്ള മഴയാണ് ഇവിടെ ലഭിച്ചത്. വടക്കൻ കേരളത്തിൽ തീരദേശ മേഖലകളിലും കനത്ത ജാഗ്രത വേണമെന്നാണ് നിർദേശം. സംസ്ഥാനത്തെ തീരദേശ മേഖലയിലാകെ 3.5 മീറ്റർ മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുയരാൻ സാധ്യതയുണ്ട്. മധ്യ കേരളത്തിലും മഴ സാധ്യതയുണ്ട്. അതേസമയം തെക്കൻ കേരളത്തിൽ മഴ കുറഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം കൂടി. തിരുവനന്തപുരത്ത് ആര്യനാട്  കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് ആണ് മരിച്ചത്. പാറശ്ശാലയിൽ  വീടിനു മുകളിൽ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയിൽ കാൽ വഴുതിവീണ് ഗൃഹനാഥൻ മരിച്ചു. ചെറുവാരകോണം ബ്രൈറ്റ് നിവാസിൽ ചന്ദ്രനാണ് മരിച്ചത്.  

Leave a Reply

Your email address will not be published.

nalini-tamil-nadu-husband-relesing Previous post ഭർത്താവിനെ മോചിപ്പിക്കണമെന്ന നളിനിയുടെ ഹർജിയിൽ തമിഴ്നാട് സർക്കാരിനും കലക്ടർക്കും നോട്ടീസ് അയച്ച് ഹൈക്കോടതി
revenue-minister-k.rajan-flood Next post 2018ലെ പ്രളയദൃശ്യം പുതിയതാണെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്താൽ നടപടിയെടുക്കുമെന്ന് മന്ത്രി