mathew-kuzhal-nadan-

മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

ചിന്നക്കനാലിൽ അനധികൃതമായി റിസോട്ടും ഭൂമിയും വാങ്ങിയെന്ന പരാതിയിൽ മൂവാറ്റുപുഴ എംഎൽഎയും കോൺഗ്രസ് നേതാവുമായ മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത. ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി രംഗത്ത് വന്നതോടെ വിവാദം രാഷ്‌ട്രീയമായി. തൊട്ട് പിന്നാലെ വിജിലൻസിന് സിപിഎം പരാതിയും നൽകുകയായിരുന്നു.

കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും വിജിലൻസ് അന്വേഷണം നടത്തുക. വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രതികാരമാണെന്ന രീതിയിലാണ് കോൺഗ്രസ് വിലയിരുത്തുന്നത്. മാത്യു കുഴൽനാടൻ എംഎൽഎയെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചിരുന്നു.

എന്നാൽ വിഷയത്തിൽ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായി മാത്യു കുഴൽനാടൻ പ്രതികരിച്ചു . കേസ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും മുരളീധരൻ പറഞ്ഞു. ഇടതുപക്ഷത്തിനെതിരെ ശബ്ദിക്കുന്നവരെ എല്ലാവരെയും അടിച്ചമർത്തുക എന്നത് പതിവാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിമർശിച്ചു.

Leave a Reply

Your email address will not be published.

jaick-thomas-ep-jayarajan Previous post ജെയ്‌ക്കിന് ലഭിക്കുന്നത് മികച്ച പിന്തുണ;പുതുപ്പള്ളിയിൽ ജനങ്ങൾ എൽഡിഎഫിനൊപ്പം: ഇ പി ജയരാജന്‍
supplyco-food-grossery Next post സപ്ലൈകോ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം; വിശദീകരണം തേടി കോടതി