
മണിപ്പൂർ കലാപം; സിബിഐ ഏറ്റെടുത്ത 11 കേസുകളിലെ കോടതി നടപടികള്‍ അസമില്‍ നടത്താമെന്ന് സുപ്രീംകോടതി
മണിപ്പൂര്‍ കലാപത്തില്‍ സിബിഐ അന്വേഷിക്കുന്ന കേസുകളിലെ കോടതി നടപടികള്‍ അസമില്‍ നടത്താമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സിബിഐ ഏറ്റെടുത്ത 11 കേസുകളിലെ കോടതി നടപടികള്‍ ഇതോടെ അസമിലെ നിശ്ചയിക്കപ്പെടുന്ന കോടതികള്‍ വെച്ച് നടത്തും.
കേസിലെ അതിജീവിതമാര്‍ക്കും സാക്ഷികള്‍ക്കുമെല്ലാം നീതിപൂര്‍വ്വകമായി മൊഴി രേഖപ്പെടുത്താൻ ഇതുവഴി അവസരം ലഭിക്കും. ഇവരുടെ സാക്ഷി മൊഴികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്താനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. കലാപത്തില്‍ ഇരകളായവര്‍ക്ക് നീതി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.