manippoor niyama sabha-unique civil-code-in india

ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണം; നാഗാലാൻഡ് നിയമസഭ പ്രമേയം പാസാക്കി

ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കി നാഗാലാൻഡ് നിയമസഭ. ഇത്‌ സംബന്ധിച്ച് ഈ മാസം ആദ്യം, ഗോത്ര സംഘടനകളുടെയും മറ്റു പാർട്ടികളുടെയും അഭിപ്രായം തേടിയിരുന്നതായി നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അറിയിച്ചു. ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിനിധികൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി. 

ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളാണ് പ്രമേയത്തെ പിന്തുണച്ചത്. യുസിസിയിൽ നിന്ന് നാഗാലാൻഡിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 22-ാമത് നിയമ കമ്മീഷന് നേരത്തെ തന്നെ സംസ്ഥാന മന്ത്രിസഭ നിവേദനം നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് പരിശോധിക്കാമെന്ന് അറിയിച്ചതായും സർക്കാർ സഭയിൽ വ്യക്തമാക്കിയിരുന്നു. എൻഡിഎ സഖ്യകക്ഷി ഭരിക്കുന്ന സംസ്ഥാനത്താണ് ഏക സിവിൽകോഡിനെതിരെ പ്രമേയം കൊണ്ടുവരുന്നത്.

Leave a Reply

Your email address will not be published.

stomache-scissors-locked Previous post വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കും
forest watcher-dead-in elephants-kick Next post കാട്ടാന കൊലപ്പെടുത്തിയ വനംവാച്ചറുടെ മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധിച്ചു; കുടുംബത്തിന് 11.25 ലക്ഷം നഷ്ടപരിഹാരം നൽകാൻ തീരുമാനമായി