malappuram-rapping-sister-brother-and-friend

മലപ്പുറത്ത് 14-കാരിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതികളെ കസ്റ്റഡിയിലെടുത്തു

24 വയസ്സുള്ള സഹോദരനും ബന്ധുവും ചേർന്ന് പതിനാലുകാരിയെ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കി. മലപ്പുറം മങ്കടയിലാണ് സംഭവം. പരാതിയെ തുടർന്ന് പ്രതികൾക്കെതിരെ പോക്സോ കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ്.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്വന്തം വീട്ടിലും പരിസരത്തും വച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ ചൈൽഡ്‌ലൈനിനു മുന്നിൽ ഹാജരാക്കി.

Leave a Reply

Your email address will not be published.

cbci-fisher-men-sea-rough-ministers Previous post തീരദേശ ജനതയോടുള്ള സര്‍ക്കാര്‍ ക്രൂരതയ്ക്ക്<br>അവസാനമുണ്ടാകണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
km.shaji-mla-school-plustwo-kozha Next post കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി; പ്ലസ്ടു കോഴക്കേസിൽ കെ.എം ഷാജിക്ക് നോട്ടീസ് അയച്ചു