maharajas-college-blind-teacher

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം: കോളേജ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകും

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ മഹാരാജാസ് കോളേജ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകും. കോളേജ് കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച കോളജിലെ ആഭ്യന്തര അച്ചടക്ക സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും.മൂന്നാംവർഷ ബി.എ പൊളിറ്റിക്കൽ സയൻസ് ക്ലാസിൽ വെച്ച് ക്ലാസെടുക്കുന്ന അധ്യാപകനെ അവഹേളിക്കുന്ന തരത്തിലുള്ള വിഡിയോയായാണ് പ്രചരിച്ചത്. ‘അറ്റൻഡൻസ് മാറ്റേഴ്സ് ’ എന്ന തലക്കെട്ടോടെയുള്ള ഈ വീഡിയോയിൽ അധ്യാപകൻ ക്ലാസെടുക്കുമ്പോൾ ചില വിദ്യാർത്ഥികൾ മൊബൈൽ ഫോൺ നോക്കിയിരിക്കുന്നതും കാണാം.വീഡിയോ ചർച്ചയായതിന് പിന്നാലെ മഹാരാജാസ് കോളജ് കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അടക്കം ആറ് വിദ്യാർത്ഥികളെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തിരുന്നു. അതേസമയം, മുഹമ്മദ് ഫാസിലിനെ സസ്പെൻഡ് ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് കെഎസ്‌യു പരാതി നൽകി. അധ്യാപകനെ അപമാനിച്ചതിൽ കെ.എസ്.യുവിന് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ അറിയിച്ചിരുന്നു.കാഴ്ചയില്ലായ്മയെയും പരിമിതിയെയും കുട്ടികൾ ദുരുപയോഗം ചെയ്‌തെന്നായിരുന്നു അധ്യാപകൻ ഡോക്ടർ പ്രിയേഷിന്റെ പ്രതികരണം. തെറ്റ് ചെയ്തവർ മാപ്പ് പറയണം. കാഴ്ച ഉള്ള അധ്യാപകനാണെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത് ഒരിക്കലും ന്യായീകരിക്കാനാകില്ല. വ്യക്തിപരമായി ഒരു വിദ്യാർഥിയോടും വിരോധമില്ലെന്നും പ്രിയേഷ് പറഞ്ഞു.

Leave a Reply

Your email address will not be published.

ksrtc-charcha-union-meetting Previous post കോടതിയെ കബളിപ്പിച്ച് KSRTCയുടെ ശമ്പളചര്‍ച്ച
g.sakthidharan-cpm-desabhimani-associate-editor Next post കൈതോലപ്പായ’ വിവാദം; തുടരന്വേഷണ സാധ്യതയില്ല, ജി.ശക്തിധരൻറെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പൊലീസ്