
ചെസ് ലോകകപ്പ്: ഫൈനലിന്റെ രണ്ടാം മത്സരവും സമനിലയിൽ, ഇന്ന് ടൈബ്രേക്കർ
ഇന്ത്യന്‍ താരം രമേശ് ബാബു പ്രഗ്നാന്ദയും ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണും തമ്മിലുള്ള ചെസ് ലോകകപ്പ് ഫൈനലിന്റെ രണ്ടാം മത്സരവും സമനിലയില്‍ കലാശിച്ചു. 30 നീക്കങ്ങൾക്ക് ശേഷമാണ് പോരാട്ടം സമനിലയിലെത്തിയത്. ഫൈനലിലെ രണ്ടുമത്സരവും സമനിലയായതോടെ ഇനി ടൈബ്രേക്കിലൂടെയാവും ലോകചാമ്പ്യനെ തീരുമാനിക്കുക. വ്യാഴാഴ്ചയാണ് ടൈബ്രേക്കര്‍ മത്സരം നടക്കുക. ഇതിൽ റാപ്പിഡ് ചെസ്സ് മത്സരങ്ങളാകും ഇരുവരും കളിക്കുക.