
മുൻ മന്ത്രിഡോ. എം.എ കുട്ടപ്പൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡോ.എം.എ കുട്ടപ്പൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു.
അദ്ദേഹവുമായി വ്യക്തിപരമായ ആത്മബന്ധം എനിക്കുണ്ട്. ഞങ്ങൾ ഒരേ കാലഘട്ടത്തിൽ നിയമസഭാ അംഗങ്ങളായിരുന്നവരാണ്, അതും അടുത്തടുത്ത മണ്ഡലങ്ങളിൽ നിന്ന്. ജ്യേഷ്ഠ സഹോദരനെയാണ് എനിക്ക് നഷ്ടമായത്.
നിയമസഭാ സാമാജികൻ, മന്ത്രി, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം, ദക്ഷിണ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അംഗം, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, കെ.പി.സി.സി ഭാരവാഹി എന്നീ നിലകളിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.
അപ്രതീക്ഷിതമായി ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തിന് ഏറെക്കാലമായി പൊതുമണ്ഡലത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്. അദ്ദേഹത്തിൻ്റെ നിര്യാണം കോൺഗ്രസ് കുടുംബത്തിന് വലിയൊരു നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.