lncp-sports-day-meet-inaguration

സായ് എൽ.എൻ.സി.പി സ്ഥാപക ദിനം ആഘോഷിച്ചു

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ലക്ഷ്മി ഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ 38 മത് സ്ഥാപക ദിനം ആഘോഷിച്ചു. കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി പ്രണബ് ജ്യോതി നാഥ് ഐ എ എസ് ചടങ്ങിൽ മുഖ്യാതിഥിയായി. കായിക വിദ്യാഭ്യാസ ഗവേഷണ രംഗത്ത് LNCPE യുടെ സേവനം മഹത്തര മാണെന്ന് അദ്ദേഹം പറഞ്ഞു. എൽ എൻ സി പി പ്രിൻസിപ്പൽ ഡോ.ജി കിഷോർ അധ്യക്ഷം വഹിച്ചു. ഡോ. പ്രദീപ് ദത്ത , ഡോ. ലാംലുൻ ബുറിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 1986 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച ദേശീയ സ്ഥാപനം പിന്നീട് കാര്യവട്ടത്തേക്ക് മാറ്റി. ഇന്ത്യയിലെ ഏറ്റവും മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജായി മാറിയ എൽ എൻസിപി സായിയുടെ കീഴിലുള്ള ഏറ്റവും വലിയ റീജണൽ കേന്ദ്രം എന്ന പദവിയും സ്വന്തമാക്കി . സ്ഥാപക ദിനത്തോട് അനുബന്ധിച്ച് വിരമിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.

g.sakthidharan-cpm-p.rajeev- Previous post കൈതോലപ്പായയില്‍ 2.35 കോടി കൊണ്ടുപോയത് പിണറായി; പേരുകള്‍ വെളിപ്പെടുത്തി ജി ശക്തിധരന്‍
gr.anil-food-vegitables Next post കാർഷിക ഉത്പന്നങ്ങൾ റേഷൻ കടകളിലൂടെ വിൽക്കാൻ അവസരമൊരുക്കും ; മന്ത്രി ജി.ആർ അനിൽ