liquor-prices-mumbai-list

ഗോവയിലെ മദ്യ ഉൽപാദനത്തെക്കുറിച്ച് പഠിക്കാൻ എക്സൈസിന് സർക്കാർ അനുമതി; രണ്ട് ഉദ്യോഗസ്ഥരെ അയയ്ക്കും

ഗോവയിലെ മദ്യ ഉൽപാദനത്തെക്കുറിച്ച് പഠിക്കാൻ എക്സൈസിന് സർക്കാർ അനുമതി നൽകി. ഇതിനായി എക്സൈസ് കമ്മിഷണർ തീരുമാനിച്ച രണ്ട് ഉദ്യോഗസ്ഥരെ ഗോവയിലേക്ക് അയക്കും. ചെലവു കുറച്ച് മദ്യം നിർമിക്കൽ, മദ്യ ഉൽപാദന രീതികൾ, വിപണന സാധ്യതകൾ എന്നിവയാണ് പഠിക്കുന്നത്.ഗോവയിലെ മദ്യ ഉൽപാദനത്തെക്കുറിച്ചു പഠിക്കുന്നതിൽ അഭിപ്രായം ചോദിച്ച് നികുതി വകുപ്പ് എക്സൈസിനു കത്തു നൽകിയിരുന്നു. ഡിസ്റ്റലറി ഉടമകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് എക്സൈസിനു കത്തു നൽകിയത്. ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാൻ സർക്കാർ നയപരമായി തീരുമാനമെടുക്കേണ്ടതിനാൽ ഫയൽ മന്ത്രിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു.ഗോവയിലെ മദ്യനയം ടൂറിസം രംഗത്ത് മുന്നേറ്റമുണ്ടാക്കുന്നതാണെന്നാണു നികുതി വകുപ്പിന്റെ യോഗത്തിൽ ഡിസ്റ്റലറി പ്രതിനിധികൾ വിശദീകരിച്ചു. ഗോവയിലെ മദ്യനികുതി, ലൈസന്‍സിങ് സമ്പ്രദായം, പബ്ബുകളുടെയും മറ്റു മദ്യശാലകളുടെയും പ്രവർത്തനരീതി, എൻഫോഴ്സ്മെന്റ് രീതികൾ, ഗോവൻ മദ്യമായ ഫെനിയുടെ വിപണനരീതികൾ എന്നിവ പഠന വിധേയമാക്കണമെന്നും അഭിപ്രായം ഉയർന്നിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മൈക്രോ ബ്രൂവറികളുടെ പ്രവർത്തന രീതികളെക്കുറിച്ച് പഠിക്കാനായി എക്സൈസ് കമ്മിഷണറെ ബെംഗളൂരുവിലേക്ക് അയച്ചിരുന്നു. കമ്മിഷണർ റിപ്പോർട്ട് നൽകിയെങ്കിലും വിവാദങ്ങൾ കാരണം നടപ്പിലായില്ല. ബ്രൂവറികൾ സ്ഥാപിക്കാൻ ചില കമ്പനികൾക്കു സർക്കാർ പ്രാഥമിക അനുമതി നൽകിയിരുന്നുവെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം തീരുമാനം പിൻവലിച്ചു.

Leave a Reply

Your email address will not be published.

senior-citizens-in-kerala-sencess Previous post സംസ്ഥാനത്ത് വയോജന സെൻസസ് നടത്തും – മുഖ്യമന്ത്രി
indian-army-agni-padh-recruitment Next post കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പരിഷ്‌കരിക്കുന്നു