
അമേരിക്കന്‍ സെലിബ്രിറ്റികളുടെ ഇടയിലും തരംഗമായി ലയണൽ മെസ്സി
അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിന്റെ നായകനായ ലിയോ മെസ്സിയുടെ ഇന്റര്‍മിയാമി ക്ലബ്ബിലെ രണ്ടാമത്തെ മത്സരത്തിലും നിരവധി അമേരിക്കന്‍ സെലിബ്രിറ്റീസ് ആണ് കളികാണാന്‍ എത്തുന്നത്. ഇന്റര്‍മിയാമി ജേഴ്‌സിയിലുള്ള ആദ്യ മത്സരത്തില്‍ സെറീന വില്യംസ്, ലെബ്രന്‍ ജെയിംസ് തുടങ്ങിയ അമേരിക്കന്‍ സെലിബ്രിറ്റീസ് ലിയോ മെസ്സിയുടെ അരങ്ങേറ്റമത്സരം കാണാന്‍ എത്തിയിരുന്നു. ഇന്റര്‍മിയാമി ജേഴ്‌സിയിലെ അരങ്ങേറ്റ മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ലിയോ മെസ്സി നേടുന്ന തകര്‍പ്പന്‍ ഫ്രീക്ക് ഗോളില്‍ ഇന്റര്‍മിയാമി ക്രൂസ് അസൂളിനെതിരെ വിജയം നേടിയിരുന്നു, ലിയോ മെസ്സിയുടെ ഈയൊരു മനോഹരമായ ഗോളിനോട് ടെന്നീസ് സൂപ്പര്‍ താരമായ സെറീന വില്യംസ്, മോഡലായ കിം കര്‍ദാശിന്‍ തുടങ്ങിയവര്‍ മനോഹരമായി തന്നെയാണ് പ്രതികരിച്ചത്. അറ്റ്‌ലാന്‍ഡ യുണൈറ്റഡിന് എതിരായി നടന്ന ലിയോ മെസ്സിയുടെ രണ്ടാമത്തെ ഇന്റര്‍മിയാമി മത്സരത്തിലും കളികാണാന്‍ ഖാബി ലെയിം, കാമില കാബെയോ, ഡി ജെ ഖാലിദ്, ഡിഡി തുടങ്ങിയ പ്രശസ്തരായ സെലിബ്രിറ്റീസ് ആണ് എത്തിയത്.

ലിയോ മെസ്സിയോടൊപ്പം സൗഹൃദം പങ്കിടാനും ഡി ജെ ഖാലിദ്, കാമില കാബെയോ തുടങ്ങിയവര്‍ക്ക് കഴിഞ്ഞു. മത്സരത്തിനുശേഷം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ലിയോ മെസ്സിയുടെ ചിത്രം പങ്കുവെച്ച കാമില കാബെയോ ‘ ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു, ചരിത്രത്തിലെ ഏറ്റവും മികച്ച താരവും മനോഹരമായ ഒരു വ്യക്തിയുമാണ് നിങ്ങള്‍’ എന്നാണ് എഴുതിയത്. ലിയോ മെസ്സിയോടൊപ്പം അല്‍പ്പം സമയം ചെലവഴിക്കാനും ചിത്രങ്ങള്‍ എടുക്കുവാനും അമേരിക്കന്‍ ഗായികയായ കാമിലക്ക് കഴിഞ്ഞു. അമേരിക്കയിലെ പ്രശസ്തരായ സെലിബ്രിറ്റീസ് ഇന്റര്‍മിയാമിയുടെ മത്സരം കാണാനെത്തുന്നത് വഴി അമേരിക്കയില്‍ ഫുട്‌ബോള്‍ കായിക വിനോദത്തിനും ഇന്റര്‍മിയാമി ക്ലബ്ബിനും ഉണ്ടാകുന്ന പ്രശസ്തത വളരെ വലുതാണ്, ലിയോ മെസ്സി എന്ന താരത്തിന്റെ സാന്നിധ്യം തന്നെയാണ് ഇത്രയുമധികം പ്രശസ്തത ഇന്റര്‍ മിയാമിയുടെ മത്സരങ്ങള്‍ക്ക് കൊണ്ടുവരുന്നതിന്റെ കാരണം. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയ ലിയോ മെസ്സി, ടൈലര്‍ എന്നിവരുടെ മികവില്‍ ഇന്റര്‍മിയാമി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ നാലു ഗോള്‍ വിജയം ആസ്വദിച്ചു.