LED-Liquor-Shelf-display0160

മദ്യത്തിൽ മുങ്ങി കേരളം: പ്രതിദിനം സംസ്ഥാനം കുടിക്കുന്നത് ആറുലക്ഷം ലിറ്ററോളം മദ്യം

രണ്ട് വര്‍ഷത്തിനുള്ളില്‍ മലയാളികള്‍ പ്രതിദിനം ഉപയോഗിക്കുന്ന മദ്യത്തില്‍ ഒരു ലക്ഷം ലിറ്ററിന്റെ വര്‍ധന. ബെവ്കോ കണക്കുപ്രകാരമാണിത്. 2021ല്‍ ബെവ്‌കോ നല്‍കിയ കണക്കുപ്രകാരം പ്രതിദിന വില്‍പ്പന അഞ്ചുലക്ഷം ലിറ്ററായിരുന്നെങ്കില്‍ 2023 മേയ് വരെയുള്ള കണക്കുപ്രകാരം മദ്യത്തിന്റെ വില്‍പ്പന പ്രതിദിനം ആറുലക്ഷം ലിറ്ററാണ്.

2021 മേയ് മുതല്‍ 2023 മേയ് വരെ സംസ്ഥാനത്ത് വിറ്റത് 41,68,60,913 ലിറ്റര്‍ വിദേശമദ്യമാണ്. അതായത് ശരാശരി ആറ് ലക്ഷത്തോളം ലിറ്റര്‍ മദ്യം ദിവസവും വില്‍ക്കുന്നു. ഇക്കാലയളവില്‍ 16,67,26,621 ലിറ്റര്‍ ബിയറും വൈനും വിറ്റുപോയി. ശരാശരി രണ്ടുലക്ഷത്തിലധികം ലിറ്റര്‍ ബിയറും വൈനും പ്രതിദിനം ഉപയോഗിക്കുന്നുവെന്ന് വ്യക്തമാകും. പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലുള്ളതാണ് ഈ കണക്കുകള്‍.

2021 മേയ് മുതല്‍ 2023 മേയ് വരെയുള്ള കാലയളവില്‍ മദ്യവില്‍പ്പനയിലൂടെ ലഭിച്ച പണം 31911.77 കോടി രൂപയാണ്. ബിയറും വൈനും വിറ്റവകയില്‍ 3050.44 കോടി രൂപയും ലഭിച്ചു.

ഇക്കാലയളവില്‍ ബെവ്കോ സര്‍ക്കാരിന് നികുതിയായി നല്‍കിയത് 24,539.72 കോടി രൂപ. മദ്യവില്‍പന ഇങ്ങനെ നടക്കുമ്ബോഴും 2019-20 സാമ്ബത്തികവര്‍ഷം ബെവ്‌കോ നഷ്ടത്തിലായിരുന്നെന്നും മറുപടിയില്‍ പറയുന്നു.

എന്നാല്‍, ഈ നഷ്ടത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കോവിഡ് കാലത്താണ് നഷ്ടം ഉണ്ടായത്. ബെവ്കോയുടെ ലാഭ, നഷ്ട കണക്കുകള്‍ ഇങ്ങനെ (തുക കോടിയില്‍) 2015-16-ലാഭം-42.55, 206-17-ലാഭം-85.46, 2017-18-ലാഭം-106.75, 2018-19-നഷ്ടം-41.95, 2020-21-ഓഡിറ്റ് പൂര്‍ത്തിയായിട്ടില്ല.

Leave a Reply

Your email address will not be published.

ors-world-day-health-hospitalit Previous post നിര്‍ജലീകരണം മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒ.ആര്‍.എസ്. ഏറെ ഫലപ്രദം
chinchu-rani-animal-husbendary-minister-cow Next post കന്നുകാലികളിലെ കുളമ്പുരോഗ ബാധ-എല്ലാ മുൻകരുതലുകളും സ്വീകരിച്ചു: മന്ത്രി ജെ. ചിഞ്ചുറാണി