
8 മാസം പ്രായമായ കുഞ്ഞിനെ 800 രൂപയ്‌ക്ക് വിറ്റ് അമ്മ; രണ്ടാമത്തെ കുഞ്ഞും പെൺകുട്ടിയായതിൽ നിരാശ
ഒഡീഷയിലെ മായുർബഞ്ചിൽ 8 മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ 800 രൂപയ്ക്ക് വിറ്റു. കുഞ്ഞിൻ്റെ പിതാവ് അറിയാതെ കരാമി മുർമു എന്ന ഗോത്ര യുവതിയാണ് കുഞ്ഞിനെ വിറ്റത്. സംഭവത്തിൽ അമ്മയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ കൂലിവേല ചെയ്യുന്ന ആളാണ് കുഞ്ഞിന്റെ അച്ചൻ. കുഞ്ഞ് മരിച്ചുപോയി എന്നാണ് ഭർത്താവിനോട് കരാമി പറഞ്ഞിരുന്നത്. എന്നാൽ, കുഞ്ഞിനെ വിറ്റാതാണെന്ന് അയൽവാസികൾ അറിയിച്ചതോടെ ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.തന്റെ രണ്ടാമത്തെ കുട്ടിയും പെൺകുഞ്ഞായതിൽ യുവതിക്ക് വലിയ നിരാശയുണ്ടായിരുന്നു. ദാരിദ്ര്യത്തിൽ പെൺകുഞ്ഞുങ്ങളെ എങ്ങനെ വളർത്തുമെന്ന ആശങ്കയിലാണ് അയൽവാസിയുടെ സഹായത്തോടെ താൻ കുഞ്ഞിനെ വിറ്റതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ പൊലീസ് ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.