
കുളച്ചല്‍ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
കുളച്ചല്‍ യുദ്ധത്തിന്റെ സ്മരണയ്ക്കായി, പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചല്‍ യുദ്ധസ്മാരകത്തില്‍ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ കുളച്ചല്‍ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മ, തിരുവിതാംകൂര്‍ കുടുംബാംഗം ശ്രീ.ആദിത്യ വര്‍മ്മ, വിരമിച്ച ലെഫ്റ്റനെന്റ് ജനറല്‍ തോമസ് മാത്യു, മേജര്‍ രവി, ശ്രീമതി.മീനാക്ഷി ശര്‍മ്മ എന്നിവര്‍ സന്നിഹിതരായിരുന്നു.കുളച്ചല്‍ യുദ്ധത്തില്‍ പങ്കെടുത്ത് ജന്മനാടിന് വേണ്ടി പോരാടിയ അറിയപ്പെടാത്ത എല്ലാ വീര യോദ്ധാക്കളെ പ്രതിനിധീകരിച്ച് ഒരു വിജയ യോദ്ധാവിന്റെ പ്രതിമ നിര്‍മ്മിച്ചതില്‍ സൈനിക കേന്ദ്രത്തെ അഭിനന്ദിച്ചു കൊണ്ട് ബഹുമാനപ്പെട്ട ഗവര്‍ണര്‍ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിച്ചു