ksrtc_2Bbus_2Bat_2Bvizhinjam-2

വിശന്നിരിക്കാൻ അനുവദിക്കില്ല; ഓണത്തിനു മുമ്പ് കെഎസ്ആർടിസി ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി. ഓണത്തിന് ആരെയും വിശന്നിരിക്കാന്‍ അനുവദിക്കില്ല. ആദ്യ ഗഡു നല്‍കേണ്ട ഉത്തരവാദിത്തം കെഎസ്ആര്‍ടിസിക്കുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ ശമ്പളം മുടങ്ങുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.130 കോടി രൂപ സര്‍ക്കാര്‍ നല്‍കിയാല്‍ ശമ്പളം വിതരണം ചെയ്യാനാകുമെന്ന് കെഎസ്ആര്‍ടിസി കോടതിയിൽ അറിയിച്ചു. ശമ്പളം നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഉന്നതതല യോഗം നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇന്ന് യോഗത്തിലെടുത്ത തീരുമാനം കോടതിയെ അറിയിക്കണമെന്നും ഇപ്പോൾ കെ.എസ്.ആർ.ടി.സി നേരിടുന്ന എല്ലാ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യണമെന്നും കോടതി നിർദേശിച്ചു. ഹര്‍ജി ഈ മാസം 21ന് പരിഗണിക്കാന്‍ മാറ്റി.

Leave a Reply

Your email address will not be published.

train-rameswaram-amritha-trivandrum Previous post നാല് വർഷത്തെ കാത്തിരിപ്പിന് അവസാനം; തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ ഉത്തരവായി
sainik-school-kazhakkoottam Next post കഴക്കൂട്ടം സൈനിക സ്‌കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു