ksrtc-antony-raju-transport-minister

കെഎസ്ആർടിസി ജീവനക്കാർക്ക് 20,000 രൂപ അഡ്വാൻസ് നൽകാനാകുമെന്ന് പ്രതീക്ഷ: മന്ത്രി ആൻ്റണി രാജു

കെഎസ്ആർടിസി ജീവനക്കാർക്കും മറ്റു സർക്കാർ ജീവനക്കാരെ പോലെ ഓണം പൊടിപൊടിക്കാൻ ആകുമെന്നാണ് സർക്കാർ കരുതുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു പറഞ്ഞു. ബാങ്ക് കൺസോർഷ്യത്തോട് 50 കോടി സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുമെന്ന് തന്നെയാണ് സർക്കാരിൻ്റെ പ്രതീക്ഷ .അതോടെ ട്രാൻസ്പോർട്ട് ജീവനക്കാർക്ക് 20,000 രൂപ വീതം ഓണത്തിന് അഡ്വാൻസ് നൽകാൻ കഴിയും .ഗുരുതരമായ പ്രതിസന്ധി ഉണ്ടായിട്ടും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനായതു തന്നെ വലിയൊരു നേട്ടമാണെന്നും മന്ത്രി പറഞ്ഞു .

തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഓണക്കോടി, ഓണക്കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം മന്ത്രി ആൻ്റണി രാജു നിർവഹിക്കുന്നു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ , സെക്രട്ടറി കെ.എൻ.സാനു, മുതിർന്ന മാധ്യമപ്രവർത്തകരായ എസ്.ആർ. ശക്തിധരൻ, കെ. ശ്രീകണ്ഠൻ, രാജേന്ദ്ര പ്രസാദ് എന്നിവർ സമീപം

തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഓണക്കോടി, ഓണക്കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി കെ.എൻ.സാനു സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം അജി ബുധ ന്നൂർ നന്ദിയും പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകരായ എസ്.ആർ. ശക്തിധരൻ, കെ.പ്രഭാകരൻ, കെ. ശ്രീകണ്ഠൻ, രാജേന്ദ്ര പ്രസാദ്, രാജേന്ദ്രൻ, രാജശേഖരൻ പിള്ള എന്നിവർ സമീപം.

Leave a Reply

Your email address will not be published.

crime-raide-food-department-in-chek-post Previous post ഓണവിപണി: രണ്ട് ദിവസത്തില്‍ 1196 പരിശോധനകള്‍ നടത്തി
technical-university-digital-university-kerala Next post കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയ്ക്ക് ദേശീയ ഇ-ഗവേണൻസ് അവാർഡ്