ksrtc-depot-driver-conductor

കണ്ടക്ടറുടെ മനക്കരുത്ത് രക്ഷയായത് 40 ജീവനുകൾക്ക്

യാത്രയ്ക്കിടെ ഡ്രൈവർ ബോധരഹിതനായതിനെത്തുടർന്ന് കണ്ടക്ടറുടെ സംയോചിത ഇടപെടലിൽ രക്ഷപ്പെട്ടത് 40 ജീവനുകൾ. ആര്യനാട് നിന്ന് ഗുരുവായൂരിലേയ്ക്ക് പോയ ATE174 സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. ജൂൺ 21 ന് പുലർച്ചെ ആര്യനാട് നിന്നും പുറപ്പെട്ട ബസ് ചങ്ങനാശ്ശേരി ഡിപ്പോയിൽ നിന്നും പുറത്തിറങ്ങവേ ഡ്രൈവറായ കോഴിക്കോട് സ്വദേശി ഷംസീർ പനിയെത്തുടർന്ന് ബോധരഹിതനാവുകയായിരുന്നു. സീറ്റിന്റെ ഇടത് വശത്തേയ്ക്ക് ഡ്രൈവർ ചരിഞ്ഞ് വീണതോടെ മുൻസീറ്റിൽ ഉണ്ടായിരുന്ന യാത്രക്കാർ നിലവിളിച്ചു.

പിറകിൽ ടിക്കറ്റ് നൽകിക്കൊണ്ടിരുന്ന ആര്യനാട് സ്വദേശി ജി.എസ്‌ സുഭാഷ് ഓടി മുൻപിലെത്തി. ബസിന്റെ നിയന്ത്രണം ഡ്രൈവറിൽ നിന്നും പൂർണമായി നഷ്ടമായെന്ന് മനസ്സിലാക്കിയതോടെ സുഭാഷ് ഗിയർ ബോക്സിന് മുകളിൽ നിന്ന് ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് റോഡരികിലേയ്ക്ക് ഒതുക്കി നിറുത്തുകയായിരുന്നു.

തുടർന്ന് ദീർഘദൂര യാത്രക്കാർക്ക് മറ്റ് ബസിലേയ്ക്ക് കയറാനുള്ള പാസ് നൽകിയ ശേഷം സുഭാഷ് ഷംസീറിനെ ആശുപത്രിയിലെത്തിച്ചു…

Leave a Reply

Your email address will not be published.

one-civil-code-india-muslim-islamic Previous post ഏക സിവില്‍കോഡ്: എൻഡിഎയിലും പ്രതിഷേധം
ajith-salini-tamil-moovie-actor Next post സ്വന്തം വീരകഥകൾ കാശ് കൊടുത്ത് എഴുതിക്കുന്നു, നടൻ അജിത് ഫ്രോഡാണ്’: ആരോപണവുമായി നിർമ്മാതാവ്