ksrtc-bus-patient-hospital-passengers

കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചു; പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ചു ജീവനക്കാർ ബസ് കഴുകിച്ചു

കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചതിനു പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ചു ബസ് കഴുകിച്ചെന്ന് ആക്ഷേപം. ഇന്നലെ വൈകിട്ടു മൂന്നിനു വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി 105 –ാം നമ്പർ ചെമ്പൂര് വെള്ളറട ബസിലാണു പെൺകുട്ടി ഛർദിച്ചത്. സംഭവം അറിഞ്ഞതു മുതൽ ഡ്രൈവർ ഇവരോടു കയർത്തു സംസാരിച്ചെന്നു പെൺകുട്ടികൾ പറഞ്ഞു. 

വെള്ളറട ഡിപ്പോയിൽ ബസ് നിർത്തിയപ്പോൾ ഇരുവരും ഇറങ്ങുന്നതിനു മുൻപു തന്നെ ഡ്രൈവർ പെൺകുട്ടികളോടു ‘വണ്ടി കഴുകിയിട്ടിട്ട് പോയാൽ മതി ’എന്നു പറയുകയായിരുന്നു.  തുടർന്നു  സമീപത്തെ വാഷ്ബെയ്സിനിൽ നിന്നും കപ്പിൽ വെള്ളം പിടിച്ച് ബസിലെത്തി ഇരുവരും ചേർന്നു കഴുകി വൃത്തിയാക്കി. തുടർന്നാണ് ഇവരെ പോകാൻ അനുവദിച്ചത്. കെഎസ്ആർടിസിയിൽ രണ്ടു പതിറ്റാണ്ടായി ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കളാണിവർ. ബസ് വൃത്തിയാക്കാൻ ഡിആർഎൽ സ്റ്റാഫ് ഉള്ളപ്പോഴാണു ജീവനക്കാരുടെ നടപടി.

Leave a Reply

Your email address will not be published.

ksrtc-bus-stand-ari-kadath-crime Previous post ബസുകളിൽ മദ്യവും അരിയും കടത്തി, സൂപ്പർഫാസ്റ്റിൽനിന്ന്‌ 20 കുപ്പി വിദേശമദ്യം കണ്ടെത്തി; കെഎസ്ആർടിസിയിൽ ഒട്ടേറെ കേസുകള്‍
cropped-national-health-care-tr Next post കേരളത്തിന് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്